കടലുണ്ടി പുഴയിലെ അനധികൃത മണല്‍ വാരലിനെതിരെ ജനകീയ കൂട്ടായ്മ രംഗത്ത്

കടലുണ്ടി പുഴയിലെ  അനധികൃത മണല്‍  വാരലിനെതിരെ ജനകീയ  കൂട്ടായ്മ രംഗത്ത്

മലപ്പുറം: കടലുണ്ടി പുഴയിലെ അനധികൃത മണല്‍ വാരലിനെതിരെ ജനകീയ കൂട്ടായ്മ രംഗത്ത്. ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് കടലുണ്ടിപ്പുഴയില്‍ നടക്കുന്ന മണല്‍ ക്കൊള്ളക്കെതിരെ കുന്നുമ്മല്‍ ടീം സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ രൂപപ്പെട്ടത്. വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പുറമെ കുന്നുമ്മല്‍ കൂട്ടായ്മ, താമരക്കുഴി റസിഡന്റ്‌സ് അസോ ഷിയേഷന്‍, കുടുംബശ്രീ, ജൂനിയര്‍ മറീന ക്ലബ്, കാളമ്പാടി റിയല്‍ സ്‌പോര്‍ട്‌സ് ക്ലബ് എന്നിവര്‍ ചേര്‍ന്നതാണ് കൂട്ടായ്മ, ഇതിന്റെ ആഭിമുഖ്യത്തില്‍ ബഹുജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തി. ബഹുജനങ്ങള്‍ ഒപ്പിട്ട ഭീമ ഹരജി ഭാരവാഹികള്‍ തിങ്കളാഴ്ച്ച ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. മണല്‍ വാരല്‍ കാരണം നഗരസഭയിലെ 13, 14 ,15, 15 വാര്‍ഡുകളിലെ പുഴയോരത്തെ നിരവധി വീടുകള്‍ക്ക് ഭീഷണിയാണ്., നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, തറയി ല്‍ ഷംസുദ്ദീന്‍, നസീര്‍ തറയില്‍, ഹൈദരലി മേച്ചോത്ത്, ഷംസു താമരക്കുഴി, നൗഷാദ് മാമ്പ്ര,, ‘ സമീര്‍ കൂട്ടീരി,ശാഫി ചോല, തറയില്‍ റഫീഖ്, നൗഷാദ് മുരിങ്ങേക്കല്‍, ഹസനുല്‍ ബന്ന, ഉരുണിയന്‍ ബഷീര്‍, ‘സ ഞ്ചു, , എം കെ മെഹറൂഫ്, രിഫായി നേതൃത്വം നല്‍കി.

Sharing is caring!