ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പലില്‍ മലപ്പുറത്തുകാരനും
മലപ്പുറം: പശ്ചിമേഷ്യയെ അസ്വസ്ഥമാക്കി കപ്പല്‍ പിടിച്ചെടുക്കല്‍ തുടരുമ്പോള്‍ ആശ്വാസത്തിന്റെ തീരം തേടുകയാണ് വണ്ടൂര്‍ നിവാസികള്‍. ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പലില്‍ തങ്ങളുടെ നാട്ടുകാരനും കൂട്ടുകാരമുമായ അജ്മലുള്ളതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കിടുകിടപ്പന്‍ അബ്ബാസിന്റെ മകന്‍ അജ്മല്‍ സാദിഖാണ്് ബ്രിട്ടീഷ് ആര്‍മി പിടിച്ചെടുത്ത ഗ്രേസ് വണ്‍ എന്ന കപ്പലിലുള്ളത്.
ആണവ കരാറിനെ ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിനു ആക്കം കൂട്ടുന്ന സംഭവ വികാസങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ച് പിടക്കുന്നത് ഒരു നാടിനൊന്നാകെയാണ്. ഉപജീവനാര്‍ഥം മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ കയറിയ തങ്ങളുടെ നാട്ടുകാരനായ അജ്മലാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ജൂലൈയ് നാലിനാണ് അജ്മല്‍ ഉള്‍പെടെയുള്ളവര്‍ ജോലി ചെയ്യുന്ന ഗ്രേസ് വണ്‍ എന്ന കപ്പല്‍ ജിബ്രാ്ള്‍ട്ടണ്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടീഷ് നേവി പിടിച്ചെടുത്തത്. യൂറോപിന് യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നവെന്നു ആരോപിച്ചായിരുന്നു ഇത്. കപ്പലിന്റെ ക്യാപ്റ്റനെയും മറ്റും കസ്റ്റഡിയിലെടുത്തെങ്കിലും ജീവനക്കാരുടെ ജീവന്‍ സുരക്ഷിതമായിരുന്നു. ജീവനക്കാരുടേയെല്ലാം പാസ്‌പോര്‍ട്ടും ലാപ്‌ടോപ്പും പിടിച്ചെടുത്തെങ്കിലും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണമുണ്ടായിരുന്നില്ല. ദിനേനെ വീട്ടുകാരും കൂട്ടുകാരുമായെല്ലാം ബന്ധപെട്ടിരുന്ന അജമല്‍ ഒരു മാസത്തിനകം കപ്പല്‍ വിട്ടയക്കുമെന്ന ശുഭ സൂചനകളും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് എണ്ണ കപ്പലയ സെ്റ്റനാ ഇംപാരോ ഇറാന്‍ റവ്‌ലൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തതോടെ യുദ്ധ സമാന സാഹചര്യമാണ് പശ്ചിമേഷ്യയില്‍ ഇപ്പോഴുള്ളത്. രംഗം വഷളായതോടെ അജ്മലിന്റെ കുടുംബവും നാട്ടുകാരും ആശങ്കയിലാണ്. വിലപേശല്‍ തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കപ്പല്‍ വിട്ടയക്കാനുള്ള നടപടികളുണ്ടാകണമെന്ന പ്രാര്‍ഥനിയിലാണ് കുടുംബം. വണ്ടൂര്‍ വി.എം.സി.യിലെ പ്ലസ്ടു പഠനത്തിനു ശേഷം കൊല്‍കത്തയിലാണ് അജ്മല്‍ നോട്ടിക്കല്‍ എന്‍ജിനീയറിങ്ങ് പഠിച്ചത്. ഇതിനു ശേഷം കഴിഞ്ഞ മെയ് 13നാണ് ഗ്രേയസ് വണ്ണില്‍ ജോലിക്കു ചേര്‍ന്നത്. നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, രാഷട്രീയ രംഗങ്ങളിലെല്ലാം നിറ സാനിധ്യമായ അജ്മലിന്റെ തിരിച്ചു വരവ് എത്രയും വേഗത്തിലാകണമെന്ന പ്രാര്‍ഥനായിലാണ് ഒരു നാട് മുഴുവന്‍ .
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]