ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലില്‍ മലപ്പുറം സ്വദേശിയും

ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലില്‍ മലപ്പുറം സ്വദേശിയും

മലപ്പുറം: ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലില്‍ മലപ്പുറം സ്വദേശിയും. ജിബ്രാല്‍ട്ടാര്‍ കടലിടുക്കില്‍ ഗ്രേസ് എന്ന ഇറാന്‍ എണ്ണക്കപ്പലാണ് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയും. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ കെ അബ്ബാസിന്റെ മകന്‍ അജ്മല്‍ സാദിഖ് (ജൂനിയര്‍ ഓഫീസര്‍) എന്നയാളും കപ്പലിലുണ്ട്. യൂറോപ്യന്‍ യൂണിയന്റെ വിലക്ക് മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ കാരണത്താലാണ് ബ്രിട്ടീഷ് നാവികസേന ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. ജിബ്രാല്‍ട്ടാര്‍ സുപ്രീം കോടതി കപ്പലിലുള്ളവരെ 30 ദിവസം തടവില്‍ വെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സെക്കനന്‍ഡ് ഓഫീസറായ ഗുരുവായൂര്‍ സ്വദേശി റജിനും തേഡ് എഞ്ചിനീയര്‍ കാസര്‍ഗോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരും പിടിയിലായിട്ടുണ്ട്.

Sharing is caring!