മാറഞ്ചേരിയില്‍ തെരുവ് നായയുടെ ആക്രണണം; നിരവധിപ്പേര്‍ക്ക് പരിക്ക്

മാറഞ്ചേരിയില്‍ തെരുവ് നായയുടെ ആക്രണണം; നിരവധിപ്പേര്‍ക്ക് പരിക്ക്

മാറഞ്ചേരി: തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. അധികാരപ്പടി, വടമുക്ക്, വള്ളുവഞ്ചിറ, പ്രദേശങ്ങളിലുള്ളവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മദ്രസയില്‍പോകുന്ന കുട്ടികളടക്കം പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പെന്നാനിയിലും തൃശൂരിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവ് നായയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കുട്ടികളെ പുറത്തിറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Sharing is caring!