അരീക്കോട്ടെ ദുരഭിമാനക്കൊലക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും

അരീക്കോട്ടെ  ദുരഭിമാനക്കൊലക്കേസിന്റെ  വിചാരണ ഇന്ന് തുടങ്ങും

മലപ്പുറം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാന്‍ കഴിയാതെ സ്വന്തംമകളെ പിതാവ് കുത്തിക്കൊന്ന കേസിന്റെ വിചാരണ ജുലൈ 19ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിക്കും.
ഏറെ കോളിളക്കം സൃഷ്ടിച്ച അരീക്കോട് ആതിര വധക്കേസ് വിചാരണയാണ് ആരംഭിക്കുന്നത്. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങല്‍ വീട്ടില്‍ വേലു മകന്‍ രാജന്‍ (43) ആണ് കേസിലെ പ്രതി. 2018 മാര്‍ച്ച് 22ന് വൈകീട്ട് 4.45നാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിര(21)യാണ് കൊല്ലപ്പെട്ടത്. ആതിരയും ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട യുവാവും തമ്മില്‍ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് പിതാവായ രാജന്‍ എതിര്‍ത്തെങ്കിലും പിന്‍മാറാന്‍ മകള്‍ തയ്യാറാകാത്തത് ദുരഭിമാന കൊലക്ക് വഴിയൊരുക്കുകയായിരുന്നു. കീഴുപറമ്പ് പൂവ്വത്തിക്കലിലെ വീട്ടില്‍ വെച്ച് പ്രതി മകളെ കത്തി കൊണ്ട് അക്രമിക്കുകയായിരുന്നു. ഭയന്നോടിയ ആതിര അയല്‍വീട്ടിലെ അടുക്കളയിലെ സ്റ്റോര്‍ റൂമില്‍ ഒളിച്ചെങ്കിലും പിന്തുടര്‍ന്നെത്തിയ രാജന്‍ അവിടെവച്ചു തന്നെ കത്തി കൊണ്ടു കുത്തുകയായിരുന്നു. നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ആതിരയെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആറു മണിയോടെ ആതിര മരണപ്പെട്ടു. അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മഞ്ചേരി സി ഐ എന്‍ ബി ഷൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 13ന് ആരംഭിക്കേണ്ടിയിരുന്ന വിചാരണ പ്രതിഭാഗം അഭിഭാഷകന്റെ പിന്മാറ്റം മൂലം മാറ്റിവെക്കുകയായിരുന്നു.
കേസിന്റെ വിചാരണ മാറ്റിവെക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് നേരത്തെ പ്രതിഭാഗം അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞത്. പ്രതിഭാഗം അഭിഭാഷകനായ എന്‍ സി ഫൈസല്‍ തനിക്ക് ശാരീരിക വിഷമതകളുണ്ടെന്നും വിചാരണ മാറ്റിവെക്കണമെന്നുമാണ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേസ് മേയ് 14ന് തന്നെ വിചാരണക്കെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ മാറ്റിവെക്കുന്നതിന് കഴിയില്ലെന്ന് ജഡ്ജി എ വി നാരായണന്‍ അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് വക്കാലത്ത് ഒഴിയുന്നതായി കാണിച്ച് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനെ തുടര്‍ന്ന് കേസിലെ പ്രതിയായ അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങല്‍ വീട്ടില്‍ വേലു മകന്‍ രാജന്‍ (43) തനിക്ക് മറ്റൊരു വക്കീലിനെ അനുവദിക്കണമെന്ന് കോടതിയോട് അപേക്ഷിച്ചു. മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന രാജന്‍ ജയില്‍ സൂപ്രണ്ട് മുഖേനയാണ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
വിവാഹ തലേന്ന് മകളെ കൊല്ലാന്‍ പിതാവിനെ പ്രേരിപ്പിച്ചത് കടുത്ത ജാതീയ ചിന്തയെന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21)യെയാണ് അച്ഛന്‍ രാജന്‍ കത്തി ഉപയോഗിച്ച് വയറ്റില്‍കുത്തി കൊലപ്പെടുത്തിയത്. തിയ്യ വിഭാഗത്തില്‍പെട്ട മകള്‍ സ്‌നേഹിച്ചതു താഴ്ന്ന ജാതിക്കാരനായത് പ്രതിക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഭാര്യയും മറ്റുമക്കളും എല്ലാവരും വിവാഹത്തിന് അനുകൂല നിലപാടെടുത്തതോടെ പ്രതിയുടെ എതിര്‍പ്പ് പരസ്യമാക്കിയില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലിചെയ്തുവരുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയില്‍ ജോലിചെയ്ത് വരുന്ന ബ്രിഗേഷിനെയാണ് സ്‌നേഹിച്ചിരുന്നത്. ബന്ധം പിതാവ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ മാരേജിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് അരീക്കോട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ബന്ധുക്കളുടെയും മധ്യസ്ഥന്‍മാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണു ഗത്യന്തരമില്ലാതെ പ്രതി വിവാഹം നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചത്.
തുടര്‍ന്നു മകളെ പൂവത്തികണ്ടിയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണു പ്രതി മകളെ കൊലപ്പെടുത്തിയത്. അരീക്കോട് പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തു. ചെറിയ തോതില്‍ പ്രതി മാനസിക അസ്വസ്ത്യം കാണിച്ചിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിലാണു കൊലച്ചപാതകത്തിലേക്ക് നയിച്ചതെന്നു പ്രതിപോലീസിന് മൊഴി നല്‍കി.

പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. യുവതി സ്‌നേഹിച്ചിരുന്ന ബ്രിഗേഷിനെ ഉടന്‍ പോലീസ് ചോദ്യംചെയ്തിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു.

ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജന്‍. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന തന്ത്രമാണ് മകളെ കുത്തി കൊല്ലുന്നതിലും അച്ചന്‍ പ്രയോഗിച്ചത് . ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായത്. കൊല നടത്തി ഭരിപ്രാന്തരായ നാട്ടുകാരോട് ആരും രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് പറയുകയും ചെയ്‌തെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
വിവാഹം ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ ശേഷവും പ്രതി മകളെ പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് കല്ല്യാണ വീട്ടിലേക്ക് വൈകുന്നേരം നാലുമണിയോടെ പ്രതി മദ്യപിച്ചെത്തുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വീട്ടുകാരോടും ബന്ധുക്കളോടും തട്ടികയറുകയും അതിരയെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തുകയും ചെയ്തു. അക്രമം ഭയന്ന ആതിര അടുത്തുള്ള അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടുകയും ഒരു റൂമില്‍ കയറി ഒളിക്കുയും ചെയ്തു. എന്നാല്‍ ആതിരയെ പിന്തുടര്‍ന്ന അച്ചന്‍ വാതില്‍ ചവിട്ടി പോളിച്ച് അകത്ത് കടക്കുകയും കയ്യില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ച് വയറ്റില്‍ കുത്തുകയുമായിരുന്നു. ആതിരയെ ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
മെഡിക്കല്‍ കോളേക്കില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാന്‍ നവവരന്‍ ബ്രിഗേഷും ബന്ധുക്കളും എത്തിയിരുന്നു.അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മഞ്ചേരി സി ഐ എന്‍ ബി ഷൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Sharing is caring!