യു.ഡി.എഫ് എം.പിമാര്‍ ജനങ്ങളെ വഞ്ചിച്ചു: ഐ.എന്‍.എല്‍

മലപ്പുറം: യു.ഡി.എഫ് എം.പിമാര്‍ ജനങ്ങളെ വഞ്ചിച്ചു: ഐ.എന്‍.എല്‍, രാജ്യ ഭരണം കയ്യാളുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ന്യൂനപക്ഷ, ദളിത്,ആക്ടിവിസ്റ്റ് വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്ന പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട അജണ്ടയുടെ ഭാഗമാണ് രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിക്ക് അമിതാധികാരം നല്കി കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ലോകസഭയിലവതരിപ്പിച്ച് പാസ്സാക്കിയ എന്‍.ഐ.എ നിയമ ഭേദഗതി ബില്‍.കഴിഞ്ഞ കാല ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ ടാഡ, പോട്ട എന്നീ കരിനിയമങ്ങളുടെ പേരില്‍ രാജ്യത്ത് ആയിരങ്ങളായ നിരപരാധികളെയാണ് വേട്ടയാടിയത്.
ബില്ലവതരണത്തെ എതിര്‍ത്ത് പാര്‍ലിമെന്റില്‍ ശക്തവും വ്യക്തവുമായ നിലപാട് സ്വീകരിക്കുന്നതിന് പകരം അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ച കേരളത്തില്‍ നിന്നുള്ള പത്തൊന്‍പത് യു.ഡി.എഫ് എം.പി മാര്‍
രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ ഒറ്റികൊടുക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രധിഷേധ സംഗമം കുറ്റപ്പെടുത്തി.ഐ.എന്‍.എല്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം ഒ.ഒ ശംസു ഉല്‍ഘാടനം ചെയ്തു. ജില്ല ജനറല്‍ സിക്രട്ടറി സി.പി അന്‍വര്‍ സാദത്ത് , റഹ്മത്തുള്ള ബാവ, മുജീബ് പുള്ളാട്ട്, നൗഫല്‍ തടത്തില്‍, ഉനൈസ് തങ്ങള്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് നാസര്‍ ചെനക്കലങ്ങാടി, എകെ സിറാജ്, ഷംസു വേങ്ങര, റഫീഖ് തവനൂര്‍, എന്‍.വി അസീസ് എന്നിവര്‍ നേതൃത്വം നല്കി
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]