കൈക്കുഞ്ഞുമായും കരിപ്പൂര്‍ വഴി സ്ത്രീയുടെ സ്വര്‍ണക്കടത്ത്

കൈക്കുഞ്ഞുമായും കരിപ്പൂര്‍ വഴി സ്ത്രീയുടെ സ്വര്‍ണക്കടത്ത്

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി കൈക്കുഞ്ഞുമായി സ്വര്‍ണം കടത്താന്‍ ശ്രമം, കരിപ്പൂര്‍ വഴി 14ലക്ഷംരൂപയുടെ സ്വര്‍ണം കടത്താന്‍ശ്രമിച്ച യുവതിയോടൊപ്പം കൈക്കുഞ്ഞും രണ്ടു പിഞ്ചുമക്കളും, ഇവരുടെ ബാഗേജിലെ ഹെഡ്ലാമ്പിനുളളിലും 14ലക്ഷംരൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത്. സൗദിയില്‍നിന്നെത്തിയ സ്ത്രീക്ക് സൗദിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് കൊടുത്തയച്ചതാണെന്ന് ചോദ്യംചെയ്യലില്‍ സ്ത്രീ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് മൊഴി നല്‍കിയത്. ഇന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിയാദില്‍ നിന്നെത്തിയ മൂന്ന് പേരില്‍ നിന്നായി 37.45 ലക്ഷം രൂപയുടെ 1165 ഗ്രാം സ്വര്‍ണം പിടികൂടിയത്.
മൂന്നുപേരും ബാഗേജിലെ ഹെഡ്ലാമ്പിനുളളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നതാണ് ശ്രദ്ധേയം, മൂന്നുപേരും ഒരേ കമ്പനിയുടെ ഒരേ കളര്‍ ഹെഡ്ലാമ്പിനുള്ളലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മൂന്നുപേരുടെ പേരുടേയും ഹെഡ്ലാമ്പിനുള്ളില്‍ ഏകദേശം 116ഗ്രാം തൂക്കംവരുന്ന മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഒളിപ്പിച്ചിരുന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്. പാലക്കാട് തിരുവിഴാംകുന്ന് സ്വദേശി ഷംല ചെറക്കല്‍, കോഴിക്കോട് കൊടുവളളി എളേറ്റില്‍ സ്വശേദി മുഹമ്മദ് സാജിദ്, താമരശ്ശേരി പരപ്പന്‍പൊയില്‍, സ്വദേശി അനസ് കുന്നുമ്മല്‍ എന്നിവരെയാണ് സ്വര്‍ണവുമായി കസ്റ്റംസ് പിടിച്ചത്. ഇവര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിനുളളില്‍ ഷംല, സാജിദ് എന്നിവരില്‍ നിന്നും 14.98 ലക്ഷം രൂപ വില വരുന്ന 466 ഗ്രാം വീതവും അനസില്‍ നിന്നും 7.49 ലക്ഷത്തിന്റെ 233 ഗ്രാമുമാണ് പിടിച്ചത്. അതേ സമയം കൈക്കുഞ്ഞിനോടൊപ്പം ഏകദേശം പത്തും ആറും വയസ്സ് പ്രായമുള്ള രണ്ടുമക്കളുംകൂടിയ പാലക്കാട് തിരുവിഴാംകുന്ന് സ്വദേശി ഷംലയോടൊപ്പമുണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവ് സൗദിയില്‍തന്നെയാണ്. ഇവര്‍ തനിച്ചാണു വന്നത്. സൗദിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവാണ് സ്വര്‍ണം ഏല്‍പിച്ചതെന്നാണ് ഷംസ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ ചോദ്യംചെയ്യാന്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നാട്ടിലേക്കു വിളിപ്പിച്ചിട്ടുണ്ട്,
അതേ സമയം സൗദിയില്‍നിന്നും യാത്രക്കാരന്‍കൊണ്ടുവന്ന എമര്‍ജന്‍സി വിളക്കിനുള്ളില്‍നിന്നും കഴിഞ്ഞ ദിവസം 80ലക്ഷംരൂപയുടെ സ്വര്‍ണം കരിപ്പൂരില്‍നിന്നും പിടികൂടിയിരുന്നു. 2.4കിലോ തൂക്കംവരുന്ന സ്വര്‍ണമാണ് കരിപ്പൂരിലെ എയര്‍കസ്റ്റംസ് വിഭാഗം പിടികൂടിയത്. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്നുമാണ് സ്വര്‍ണംകൊണ്ടുവന്നത്, ചുനങ്ങാട് മുള്ളത്തൂര്‍ പുത്തന്‍ പീടികക്കല്‍ കാസിമാണ് സ്വര്‍ണവുമായി പിടിയിലായത്,
എയര്‍ജെന്‍സി വിളിക്കിനുള്ളില്‍ 21 സ്വര്‍ണ ബിസ്‌ക്കറ്റുകളായാണ് 80ലക്ഷം രൂപയുടെ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതര്‍ വിളിക്ക് പൊളിച്ചു പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെത്തിയത്.
അതേ സമയം അടുത്തിടെ സൗദി അറേബ്യയില്‍നിന്നുള്ള സ്വര്‍ണക്കടത്ത് കരിപ്പൂര്‍ വഴി പിടികൂടിയിരുന്നില്ലെങ്കിലും ആഴ്ചകള്‍ക്കു മുമ്പും സമാനമായി മറ്റൊരാളെ സൗദിയില്‍നിന്നും കൊണ്ടുവന്ന സ്വര്‍ണവുമായി കരിപ്പൂരില്‍ പിടികൂടിയിരുന്നു.
സൗദിയില്‍ വ്യക്തിക്ക് കൈവശംവെക്കാവുന്ന സ്വര്‍ണത്തിന് പരിധി വന്നിരുന്നു, ഇതിനാല്‍തന്നെ അവിടെ നിന്നും കാര്യമായ സ്വര്‍ണക്കടത്ത് നടക്കാത്തതിനിടെയാണ് സൗദിയിലെ ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വഴി 40ലക്ഷത്തോളം രൂപയുടെ സ്വര്‍ണം കടത്താനുള്ള ശ്രമം കഴിഞ്ഞ ജൂണ്‍ അവസാന വാരം പിടികൂടിയിരുന്നത്.
അതും ട്രോളി ബാഗിന്റെ കൈപ്പിടി രണ്ടും സ്വര്‍ണമാക്കി മാറ്റിയാണ് കടത്താന്‍ ശ്രമിച്ചത്. 1.298 കിലോ തൂക്കംവരുന്ന സ്വര്‍ണമായിരുന്നു ട്രോളി ബാഗിന്റെ കൈപ്പിടി രൂപത്തിലാക്കി മാറ്റി ബാഗുസഹിതം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍നിന്നും ഇത്തരത്തില്‍ സ്വര്‍ണം കടത്തുമെന്ന ഒരു പ്രതീക്ഷയും എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിനില്ലായിരുന്നു. എന്നാല്‍ രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
കൊടുവള്ളി കരുവാന്‍പൊയില്‍ മലയില്‍ അബ്ദുറഹിമാന്‍ കുട്ടിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാള്‍ വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലിചെയ്തുവരികയായിരുന്നുവെന്നും ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നും കസ്റ്റംസിനോട് ചോദ്യംചെയ്യലില്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ ഡി.സി. നിഥിന്‍ലാല്‍, എ.സി. സുരേന്ദ്രനാഥ്, സൂപ്രണ്ട് ബഷീര്‍ അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചത്.
കരിപ്പൂര്‍ വിമാനത്തവളം വഴി കോടികളുടെ സ്വര്‍ണമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടര്‍ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു. കരിപ്പൂര്‍ വഴി അടുത്തിടെ പിടികൂടിയ സ്വര്‍ണക്കടത്തുകളില്‍ കൂടുതലും മലദ്വാരം വഴി കടത്താന്‍ ശ്രമിച്ചതാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വര്‍ണക്കടത്തു നടക്കുന്നുണ്ട്, കഴിഞ്ഞ ദിവസം രാത്രി കരിപ്പൂര്‍ വഴി മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ച 928ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച 1220ഗ്രാമിന്റെ സ്വര്‍ണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വര്‍ണമാണ് രണ്ടുപേരില്‍നിന്നും പിടികൂടിയത്.
കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലില്‍ നിഹാസാണ് മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കു പുറമെ കരിപ്പൂരില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നും,വിമാനത്തില്‍ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.സ്‌പെയ്‌സ് ജെറ്റ് വിമാനത്തില്‍ നിന്നാണ് 933 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല

Sharing is caring!