ബസ് സ്‌ക്കൂട്ടറിലിടിച്ച് മലപ്പുറം കൊടക്കാട് സ്വദേശിയുവാവ് മരിച്ചു

ബസ്  സ്‌ക്കൂട്ടറിലിടിച്ച്  മലപ്പുറം കൊടക്കാട് സ്വദേശിയുവാവ് മരിച്ചു

തേഞ്ഞിപ്പലം: ചെട്ടിപ്പടി-ചേളാരി റോഡിലെ ഇറക്കത്തില്‍ കുടുംബശ്രീ ഊട്ടുപുരയ്ക്ക് മുന്നില്‍ വെച്ച് നടന്ന അപകടത്തിലാണ് യുവാവ് മരിച്ചത്. കൊടക്കാട് സ്വദേശി തട്ടാനാമ്പുറം വേലായുധന്റെ മകന്‍ ശരത് ലാല്‍(27) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെ യാണ്അപകടം സംഭവിച്ചത്.കോട്ടക്കടവില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്നു മിനി ബസ് അതെ ദിശയിലേക്ക് പോകുകയായിരുന്ന ശരത് ലാല്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. ഉടനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: മീനാക്ഷി. സഹോദരങ്ങള്‍: സുഭാഷ്, ഭഗവല്‍സ്,കൃഷ്ണ ലാല്‍,വൈഷ്ണവി.

Sharing is caring!