ഫേസ്ബുക്ക് പ്രണയിനിയെ കാണാന്‍ എടപ്പാളിലെത്തി ലോഡ്ജില്‍ മുറിയെടുത്തു
മലപ്പുറം: മാസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ കൊല്ലം സ്വദേശിയായ 25കാരന്, സുഹൃത്തിനോടൊപ്പം എടപ്പാളിലെ ലോഡ്ജില്‍ മുറിയെടുത്തു, മണിക്കൂറുകള്‍ക്ക് ശേഷം കാമുകനെ കാണാന്‍ കോളജ് വിദ്യാര്‍ഥിയായ കാമുകി ലോഡ്ജിലുമെത്തി, നാട്ടിലെ തന്നെ കോളേജ് യൂണിഫോമിലെത്തിയ പെണ്‍കുട്ടി ലോഡ്ജിലേക്കുവരുന്നതുകണ്ട നാട്ടുകാരില്‍ ചിലര്‍ ഇവരെ പിന്തുടര്ന്നു, തുടര്‍ന്ന് പെണ്‍കുട്ടി യുവാവ് പറഞ്ഞതനുസരിച്ച് ലോഡ്ജിലെ റൂമിലെത്തി വാതില്‍ മുട്ടി, കാമുകനും സുഹൃത്തും വാതില്‍ തുറന്ന് പെണ്‍കുട്ടിയെ അകത്തേക്ക് ക്ഷണിച്ചു, ശേഷം ഇരുവരും സംസാരിക്കുന്നതിനിടയില്‍ നാട്ടുകാര്വന്നു ചോദ്യംചെയ്യലും അടിപിടിയുമായി. യുവാവിന്റെ നാട് കൊല്ലത്താണെന്നും ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും പറഞ്ഞതോടെ സദാചാരന്മാര് ചമഞ്ഞ ഒരുകൂട്ടം കാമുകനേയും സുഹൃത്തിനേയും ക്രൂരമായി മര്‍ദിച്ചു, ഇതിനിടയില്‍ കണ്ടുനിന്ന ചിലര്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. ഇതിനിടയില്‍ മര്‍ദിച്ച നാട്ടുകാര്മൂങ്ങിയിരുന്നു. മര്‍ദനത്തിനിരയായ യുവാക്കളും, ലോഡ്ജിലെ ചിലരും മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു, മര്‍ദനത്തിനിരയായ യുവാക്കളോട് മര്‍ദിച്ചതിന് പരാതി എഴുതി നല്കാന് പറഞ്ഞെങ്കിലും ഇരുവരും മാനഹാനി ഭയന്ന് പരാതി നല്കാന് തെയ്യാറായില്ല, ആര്‍ക്കും പരാതിയില്ലത്തതിനാല് പോലീസ് കേസും എടുത്തില്ല
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എടപ്പാളില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്.ഏതാനും മാസങ്ങളായി ഫ്യ്സ്ബുക്ക് വഴി പരിചയത്തിലായ എടപ്പാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനാണ് കൊല്ലം സ്വദേശിയായ യുവാവ് സുഹൃത്തുമൊത്ത് എടപ്പാളില്‍ ലോഡ്ജില്‍ മുറിയെടുത്തത്.പ്രണയിനി തന്റെ തന്റെ ഫെയ്സ്ബുക്ക് കാമുകനെ ഒന്ന് നേരില്‍ കാണാന്‍ എടപ്പാളില്‍ എത്തിയത് കോളേജ് യൂണിഫോമിലായതാണ് നാട്ടുകാര്പിന്തുരാന് കാരണാമായത്.
കാമുകനും, സുഹൃത്തും മദ്യപിച്ച നിലയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മദ്യപിച്ച നിലയിലായ യുവാക്കള്‍ സ്കൂള്‍ യൂണിഫോമിലുള്ള വിദ്യാര്‍ത്ഥിയുമായി സംസാരം തുടങ്ങിയതോടെ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു..യുവാക്കള്‍ നാട്ടുകാരുമായി തര്‍ക്കത്തിലായതോടെ നാട്ടുകാരില്‍ ചിലര്‍ യുവാക്കളെ കൈകാര്യം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കാമുകിയും നാട്ടുകാരും സ്ഥലം വിട്ടിരുന്നു.
യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഫെയ്സ്ബുക്ക് പ്രണയിനിയെ കാണാനാണ് സുഹൃത്തുമൊത്ത് എടപ്പാളില്‍ മുറിയെടുത്തതെന്ന് 25 കാരനായ യുവാവ് പോലീസിന് മൊഴി നല്കി.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]