വീട്ടില്‍ ഉറങ്ങിക്കിക്കുകയായിരുന്ന 59കാരിയെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ച തിരൂര്‍ സ്വദേശി അറസ്റ്റില്‍
തിരൂര്‍: അഞ്ചുമാസം മുമ്പ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്പത്തൊമ്പതുകാരിയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തിരൂര്‍ സൗത്ത് അന്നാരയിലെ പുളിക്കുന്നത്ത് വീട്ടില്‍ അര്ജുന് ശങ്കര്‍ (33) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഫെബ്രവരി 10 നായിരുന്നു സംഭവം. വീട്ടമ്മയുടെ ഭര്‍ത്താവ് പുറത്തു പോയ സമയം പുലര്‍ച്ചെ അഞ്ചരയോടെ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ വായ പൊത്തി കീഴ്പ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തിനു ശേഷം ഗുരുവായൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ചാവക്കാട് തൃശൂര്‍ റോഡിലെ സല്‍ക്കാര ബീര്‍ പാര്‍ലറില്‍ വ്യാജ മേല്‍വിലാസത്തില്‍ ജോലിക്ക് കയറി. തിരൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടീസു പ്രസിദ്ധീകരിച്ചതറിഞ്ഞ പ്രതി ബീര്‍ പാര്‍ലറില്‍ നിന്നും മുങ്ങി പൊള്ളാച്ചിയിലും പഴനിയിലുമായി ഒളിവില്‍ കഴിഞ്ഞു.ഇതിനിടെ പ്രതി ട്രെയിനില്‍ നാട്ടിലേക്ക് വരുന്നതായ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ റെയില്‍വെ സേ്റ്റഷനില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.തിരൂര്‍ ഡി.വൈ.എസ്.പി.ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ഫര്‍ഷാദ്, എസ്.ഐ.അബ്ദുള്‍ ജലീല്‍ എ.എസ്.ഐ.മാരായ പ്രമോദ്, സി.പി.ഇഖ്ബാല്‍, മധുസൂതന്‍ തുടങ്ങിയവര്‍ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കി.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




