ദേശീയ സബ് ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യൂണിവേഴ്‌സിറ്റി കാമ്പസ് സ്‌കൂളില്‍ നിന്ന് മൂന്ന് പേര്‍

തേഞ്ഞിപ്പലം: ആസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂളില്‍ നിന്ന് മൂന്ന് പേര്‍ക്ക് അവസരം. പി. വിസ്മയ, കെ. സൂര്യജിത്ത്, കെ. അബ്ദുള്‍ ഹസീബ് എന്നിവരെ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടന്ന സംസ്ഥാന ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്തു. സോഫ്റ്റ് ആന്‍ഡ് ബേസ് ക്ലബ് തേഞ്ഞിപ്പലത്തിന്റെ കീഴിലാണ് ഇവര്‍ പരിശീലനം നേടിയത്.

Sharing is caring!