ബൈക്കിൽ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാളികാവ് :ബൈക്കിൽ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് കാളികാവ് എക്സൈസ് സംഘത്തിൻറെ പിടിയിലായി .കാളികാവിൽ നിന്നും കഞ്ചാവുമായി വരുന്ന വഴി അഞ്ചച്ചവിടി മൂച്ചിക്കലിൽ വെച്ച് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ് യുവാവ് പിടിയിലായത്.
പാണ്ടിക്കാട് ചെമ്പ്രശ്ശേരി പൂവ്വത്താൻ വീട്ടിൽ സുൽഫിക്കറലി (29 )ആണ് പിടിയിലായത്. ബൈക്കിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ട് കിലോ കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. എക്സൈസ് ഇൻറലിജൻസിന്റെ രഹസ്യവിവരത്തെ തുടർന്ന് കാളികാവ് സംഘം പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു .കാളികാവ് റേഞ്ച് ഇൻസ്പെക്ടർ റോബിൻ ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലഞ്ചരക്ക് വ്യാപാരം നടത്തിയിരുന്ന ഇയാൾ കട ബാധ്യത വന്നതാണ് കഞ്ചാവ് കടലിത്തിലേക്ക് തിരിയാൻ കാരണമെന്ന് ഇയാൾ പറഞ്ഞു. ആന്ധ്ര പ്രദേശിൽ നിന്നും വൻതോതിൽ ഇയാൾ കഞ്ചാവ് കടത്തുന്നതായി ഇൻറലിജൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഇയാളെ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ആഴ്ച കാളി കാവിൽ നിന്നും രണ്ടുകിലോ കഞ്ചാവുമായി മറ്റൊരു പ്രതിയും ഇതേ എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫീസർ ഷിജു മോൻ, Nശങ്കര നാരായണൻ, KS അരുൺ കുമാർ, Vസുഭാഷ്, ടി കെ സനീഷ്, ലിജിൻ, ഷിജിൽ നായർ, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]