ബോധകര്‍ ദൗത്യം നിറവേറ്റണം: പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്

മലപ്പുറം: പ്രബോധകര്‍ ദൗത്യം നിറവേറ്റണമെന്നും ആത്മ ശുദ്ധിയും വിശ്വാസ പ്രതിബദ്ധതയുമുള്ളവരാകണമെന്നും സമസ്ത കേരള ജംഇയതുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് പറഞ്ഞു.
സമൂഹം പരിഷ്കരണത്തി ന്റെ പിറകില്‍ പോകുമ്പോഴും ധാര്‍മ്മികതയും ആത്മശുദ്ധിയും പകര്‍ന്ന് കൊടുക്കാന്‍ മത പ്രബോധകര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ഉണര്‍ത്തി. മലപ്പുറത്ത് വെച്ച് നടന്ന കേരള മുസ് ലിം ജമാഅത്ത് ‘ തസ്ഫിയ 2019 ‘ ന്റെ ജില്ലാ തല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹ് മൂദ് ഫൈസി അധ്യക്ഷത വഹിച്ചു.
,പി എച്ച് അബ്ദുറഹ്മാന് ദാരിമി,പി ഇബ്രാഹിം ബാഖവി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ,സയ്യിദ് അബ്ദുന്നസീര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് പ്രസംഗിച്ചു.പി സുബൈര്‍ സ്വാഗതവും മൂസക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]