വളാഞ്ചേരിയില്‍ 17കാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാംപ്രതിക്ക് മുന്‍കൂര്‍ജാമ്യമില്ല, ഒന്നാംപ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി
മലപ്പുറം: 17കാരിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂര്‍ നമ്പ്രത്ത് ഫൈസല്‍ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന് തള്ളിയത്. അതേസമയം ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്. വിവാഹ വാഗ്ദാനം നല്കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷംസുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.
17കാരിയെ പീഡിപ്പിച്ച് വിദേശത്തേക്കു മുങ്ങിയ വളാഞ്ചേരി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ ഉടനെ അറസ്റ്റു ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് കോടതി നിര്‍ദ്ദേശിച്ചത്. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടെ ചാര്‍ജ്ജുള്ള ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ പോളാണ് പൊലീസിന് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. ഷംസുദ്ദീന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഷംസുദ്ദീന് ജില്ലാ പോക്സോ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ജഡ്ജി എ വി നാരായണന് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ഷംസുദ്ദീന് മേല്‍ക്കോടതിയെ സമീപിച്ചുവെങ്കിലും കീഴ്ക്കോടതിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതു വരെ അറസ്റ്റ് വിലക്കുകയായിരുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്.പ്രതിക്കു വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്.
പ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന് കേസിനെ തുടര്‍ന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്കായിരുന്നു., ശേഷം അവിടെനിന്നും അബൂദാബിയിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത വിവരം പോലീസിന് ലഭിച്ചിരുന്നു. പ്രതി ആദ്യം ഇന്തോനേഷ്യയിലെത്തിയതിന് വ്യക്തമായ തെളിവ് ലഭിച്ചതായി കേസന്വേഷിക്കുന്ന വളാഞ്ചേരി എസ്.എച്ച്.ഒ എസ്.പി. സുധീരന് വ്യക്തമാക്കി. എന്നാല്‍ പ്രതി ബസിനസ്സുമായി ബന്ധപ്പെട്ടു നിരവധി രാജ്യങ്ങളിയെ സ്ഥിരം സന്ദര്ശകന് ആയതിനാല്‍ തന്നെ നിലവില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു. പ്രതി അബൂദാബിയിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ട്, എന്നാല്‍ പ്രതി ഇവിടെ നിന്നും മറ്റിടങ്ങളിലേക്കു പോകാനുള്ള സാധ്യതയും പോലീസ് മൂന്‍കൂട്ടിക്കാണുന്നു. മലേഷ്യ, തായ്ലാന്ഡ്, അബൂദാബി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതി ബിസിനസ്സ് ആവശ്യാര്‍ഥം പലപ്പോഴും സന്ദര്‍ശിക്കാറുള്ളതാണ്. ഇതിനാല്‍ തന്നെ പ്രതിക്ക് ഇവിടങ്ങളില്‍ നല്ല ബന്ധങ്ങള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതി ഇന്ത്യയിലെ ഏതു വിമാനത്തവളങ്ങളില്‍ ഇറങ്ങിയാലും പിടികൂടാനുള്ള ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയരുന്നു.
അതോടൊപ്പം പ്രതിക്ക് മന്ത്രി ജലീലുമായി അടുത്ത ബന്ധമുണ്ടെന്നും, ജലീല്‍ പ്രതിയെ സഹായിച്ചതായും ആരോപിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി രംഗത്തുവന്നിരുന്നു. ഇതിനാല്‍തന്നെ ബാലികാ പീഢനം പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ മന്ത്രി വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. പ്രതി പെണ്‍കുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പോലീസ്. നേരത്തെ പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈല്‍ഡ് ലൈന്‍കുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നല്കാന് പെണ്‍കുട്ടി തെയ്യാറായിരുന്നില്ല, പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെണ്‍കുട്ടി പരാതി നല്‍കിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ആയിരുന്നു. ഇതിനിടയില്‍ എടയൂരിലെ വീട്ടില്‍ ഷംസുദ്ദീന്റെ സ്ഥിര സന്ദര്‍ശനം നാട്ടുകാര്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നല്‍കിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങള്‍ക്ക് നല്കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തില്‍ കഴമ്പുള്ളതായി പോലീസും പറയുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടര്‍ന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.
താന്‍പുറത്താണെന്ന് പറഞ്ഞു തുടങ്ങുന്ന ഷംസുദ്ദീന് വിദേശത്തുനിന്നും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത ശബ്ദ സന്ദേശത്തിലാണ് വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള ലെറ്റര്‍ താന്‍ പാര്‍ട്ടിക്ക് അയച്ചുകൊടുത്തു, ഞാന്‍ ഒരു രണ്ടാംവിവാഹംചെയ്തുവെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം, ഞാന്‍ വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ ഭര്‍ത്താവിനെ അവള് ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് 3വര്‍ഷം അവള് എന്റെ കൂടെ താമസിച്ചത്. ദിവസവും പതിനായിരം അടക്കമുള്ള പണം എന്റെ കയ്യില്‍നിന്നും വാങ്ങിയിരുന്നു. ഇതിനിടയിലാണ് ഇവള്‍ക്കുവേറേയും ബന്ധങ്ങള്‍ ഉള്ളതായി അറിഞ്ഞു. താന്‍ അത് കയ്യോടെ പിടികൂടി, ഇവറെ ഞാന്‍ ബെഡ്റൂമില്‍ നിന്നും പിടികൂടി. ഇത് ചോദ്യംചെയ്തപ്പോഴാണ് അവള് നിങ്ങള്‍ വേണമെങ്കില്‍ പൊയ്ക്കോളൂ, ഈവീട് എനിക്ക് എഴുതി തരാനും ആവശ്യപ്പെട്ടത്. അവിടെ അവളും, അവളുടെ ഉമ്മയും രണ്ടു സഹോദരിമാരും ഒപ്പമാണ് താമസിക്കുന്നത്. രണ്ടുമാസമായി ഈകാര്യത്തില്‍ ഞങ്ങള്‍ പ്രശ്നത്തിലായിരുന്നു. ഞാന്‍ പറഞ്ഞു വീട് രണ്ടുപേരുടേയുംകൂടി പേരിലാക്കാമെന്ന്, അപ്പോള്‍ അവള് പറഞ്ഞത് പറ്റില്ലെന്നാണ്, പിന്നീട് അനിയത്തിയെ കൊണ്ടു ഫോണ്‍ വിളിപ്പിച്ചു, അവളുടെ രണ്ടുപേരുടേയും കൂടി പേരില്‍ വീട് എഴുതി തരാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ സമ്മതിച്ചില്ല, ആ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത തെളിവ് എന്റെ പക്കലുണ്ട്, ഇതിന് സമ്മതിക്കാതിരുന്നതോടെയാണ് അവര്‍ എന്നെ ഭീഷണിപ്പെടുത്തിത്തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത എന്റെ അനിയത്തിയെ നിങ്ങള്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞത്. കള്ളക്കേസ് കൊടുത്ത് കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി, ഇത് പേടിച്ചുനില്‍ക്കേണ്ടെന്ന് കരുതിയാണ് അറുതിവരുത്താന്‍ വേണ്ടിയാണ് ഞാന്‍ ഇനി സാമ്പത്തിക സഹായം നല്‍കില്ലെന്ന് പറഞ്ഞതെന്നും ഷംസുദ്ദീന് പറയുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]