കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ പ്രത്യേക ലോബി, കരിപ്പൂരിലെ ചെറിയ വാര്‍ത്തകള്‍പോലും പര്‍വതീകരിക്കുന്നു

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ  തകര്‍ക്കാന്‍ പ്രത്യേക ലോബി,  കരിപ്പൂരിലെ ചെറിയ  വാര്‍ത്തകള്‍പോലും  പര്‍വതീകരിക്കുന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തെ തകര്‍ക്കാന്‍ പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നതായി മലബാറിലെ പ്രവാസികളുടെ പരാതി, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമായ കരിപ്പൂനെ നശിപ്പിച്ചു മറ്റു വിമാനത്തവളങ്ങള്‍ക്കു ലാഭമുണ്ടാക്കി നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെടുന്നത്.
കഴിഞ്ഞ 31വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്തളവളത്തില്‍നിന്നും ഇതുവരെ സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു കരിപ്പൂരില്‍നിന്നും ഒരു വിമാന സര്‍വീസുകള്‍പോലും ആരംഭിച്ചിട്ടില്ല, എന്നാല്‍ അടുത്ത കാലത്തായി പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ മറ്റുവിമാനത്തവളങ്ങള്‍ക്കെല്ലാം പ്രത്യേകമായി പുതിയ സര്‍വീസുകള്‍ നല്‍കുമ്പോഴും കരിപ്പൂരിന് അവഗണനയാണ് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്,
കഴിഞ്ഞ ആറുമാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂരില്‍നിന്നടക്കം പുതിയ
സിങ്കപ്പൂര്‍, മലേഷ്യ സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പ്രവാസികള്‍ പരാതിപ്പെട്ടു. ഇതോടൊപ്പംതന്നെ കരിപ്പൂര്‍ വിമാനത്തവളവുമായി ബന്ധപ്പെട്ട ചെറിയ ന്യൂസുകള്‍പോലും പര്‍വതീകരിച്ച് വിമാനത്തവളത്തെ അവഹേളിക്കുകയും, പ്രശ്നബാധിത വിമാനത്തവളമാക്കാനും വേണ്ടി ചില പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതായും ആരോപണങ്ങളുണ്ട്, ഇതുസംബന്ധിച്ചു മലബാര്‍ ഡവലപ്പ്മെന്റ് ഫോറവും രംഗത്തുവന്നിട്ടുണ്ട്,
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലും കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമം നടന്നതായി ആക്ഷേപം ഉയരുന്നുണ്ട്, കണ്ണൂര്‍ വിമാനത്താവളത്തെ രക്ഷിക്കണമെങ്കില്‍ കരിപ്പൂരിനെ തകര്‍ക്കണമെന്ന തന്ത്രമാണ് ഇതിനായി പയറ്റുന്നതെന്നാണ് ആരോപണം. കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് ഈടാക്കുമ്പോള്‍ കണ്ണൂരില്‍ ഇത് അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ഇതിന്റെ ഭാഗമാണെന്നാണ് പ്രവാസികള്‍ കുറ്റപ്പെടുത്തിയിരുന്നത്. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാടില്‍ മാറ്റവരുത്തിയിരുന്നു.

കരിപ്പൂരില്‍ എല്ലാ വര്‍ഷങ്ങളിലും വിവിധ വകുപ്പുകളുടെ ഓഡിറ്റിങ്ങും, പരിശോധനകളും നടക്കാറുണ്ട്. കേരളത്തിലെ ഏറ്റവും പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ കണ്ണൂരിനേക്കാളും, നെടുമ്പാശ്ശേരി, തിരുവനന്തപുരത്തേക്കാളും ശക്തിയുള്ള റണ്‍വേയാണ് കരിപ്പൂരിന്റേതെന്നാണ് പറയപ്പെടുന്നത്. സാധാരണ നടക്കാറുള്ള റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി കരിപ്പൂര്‍ എയറോ ഡ്രാമിന് ലഭിച്ച സാധാരണമായ ഒരു നോട്ടീസിന് വ്യാജമായ നിര്‍വജനം നല്‍കി ചിലപത്രങ്ങള്‍ ഒന്നാം പേജിലും, ജനറല്‍ പേജുകളിലും നല്‍കി കരിപ്പൂരിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുകയാണെന്നു മലബാര്‍ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് എം.ബഷീര്‍ പറഞ്ഞു. എന്നാല്‍ അന്തിമ പരിശോധന നടന്നപ്പോള്‍ സീരിയസായ ഒന്നും തന്നെയില്ലെന്ന് പരിശോധന സംഘവും വാര്‍ത്താ ലേഖകരെ അറിയിച്ചിട്ടും ഇത് പ്രാധാന്യത്തില്‍ നല്‍കാന്‍ ഈ മാധ്യമങ്ങള്‍ തെയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

സുപ്രധാനമായ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നുകാട്ടി കരിപ്പൂര്‍ വിമാനത്താവളത്തിന് ഡി.ജി.സി.എ.യുടെ (വ്യോമയാന ഡയറക്ടര്‍ ജനറല്‍) കാരണംകാണിക്കല്‍ നോട്ടീസെന്ന വാര്‍ത്തകളാണ് വന്‍പ്രാധാന്യത്തില്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നത്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ റണ്‍വേയില്‍ സുരക്ഷാപ്രശ്നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്. 15 ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു കോഴിക്കോട് വിമാനത്താവളം ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവിനയച്ച നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
പരിശോധനയില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 1. റണ്‍വേ 28-ല്‍ വിമാനമിറങ്ങുമ്പോള്‍ ആദ്യം നിലത്തുതട്ടുന്ന ഭാഗത്ത് ഇരുവശത്തും മൂന്നുമീറ്ററില്‍ അമിതമായി റബ്ബര്‍നിക്ഷേപം കണ്ടെത്തി. 2. റണ്‍വേ 28-ന്റെ അരികിലും ഇന്റര്‍മീഡിയേറ്റ് ടേണ്‍ പാഡിലും ഒന്നര മീറ്റര്‍ നീളത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നു. 3. റണ്‍വേയില്‍ വിമാനം നിലത്തുതട്ടുന്ന ഭാഗത്ത് വിള്ളലുകളുണ്ട്. 4. റണ്‍വേ 28-ല്‍ അനുവദനീയമായ 2.5 ശതമാനത്തേക്കാളേറെ ചെരിവുണ്ട്. 5. ഒന്നാം എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡിനുപിന്നിലുള്ള ഏപ്രണിനുശേഷം അഞ്ചടിതാഴ്ചയില്‍ കുത്തനെയുള്ള ചെരിവുകണ്ടെത്തി. 6. അഞ്ചാം എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡില്‍ ഒട്ടേറെ വിള്ളലുകളുണ്ട്. ഏപ്രണ്‍ സര്‍ഫേസിന്റെ ഒരുഭാഗം കേടായിരിക്കുന്നു. 7. റണ്‍വേ 10-ല്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഡിസ്റ്റന്‍ഡ് ഇന്‍ഡിക്കേഷന്‍ വിന്‍ഡ് എക്വിപ്മെന്റിനു തകരാറുണ്ട്. 8. എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് സ്റ്റേഷനില്‍ ഫയര്‍ ഫൈറ്റിങ് ഫോമിന്റെ സ്റ്റോക്കില്‍ 6630 ലിറ്ററിന്റെയും ഡ്രൈ കെമിക്കല്‍ പൗഡര്‍ 140 കിലോഗ്രാമിന്റെയും കുറവുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അന്തിമപരിശോധനയില്‍ വലിയപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തതാണ്.കരിപ്പൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന മാധ്യമ വാര്‍ത്തകള്‍ക്കെതിരെ മലബാര്‍ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീര്‍ മലബാര്‍ രംഗത്തുവന്നു,കരിപ്പൂരിലെ സുരക്ഷാ വാര്‍ത്തകള്‍ ഗ്യാസായി മാധ്യമങ്ങള്‍ മൗന വൃതത്തില്‍ എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ കുറിപ്പ് താഴെ:

കരിപ്പൂരിലെ സുരക്ഷാ വാര്‍ത്തകള്‍
ഗ്യാസായി മാധ്യമങ്ങള്‍ മൗന വൃതത്തില്‍*

*കരിപ്പൂരില്‍ എല്ലാ വര്‍ഷങ്ങളിലും വിവിധ വകുപ്പുകളുടെ ഓഡിറ്റിങ്ങും, പരിശോധനകളും നടക്കാറുണ്ട്. കേരളത്തിലെ ഏറ്റവും പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ കണ്ണൂരിനേക്കാളും, നെടുമ്പാശ്ശേരി, തിരുവനന്തപുരത്തേക്കാളും ശക്തിയുള്ള റണ്‍വേയാണ് കരിപ്പൂരിന്റെതെന്ന് വ്യക്തവുമാണ്,*
*സാധാരണ നടക്കാറുള്ള റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി കരിപ്പൂര്‍ എയറോ ഡ്രാമിന് ലഭിച്ച സാധാരണമായ ഒരു നോട്ടീസിന് വ്യാജമായ നിര്‍വജനം നല്‍കി ഒന്നാം പേജിലും, ജനറല്‍ പേജുകളിലും കരിപ്പൂരിനെതിരായ വാര്‍ത്തകള്‍ സൃഷ്ട്ടിച്ച മാധ്യമ സഹപ്രവര്‍ത്തകരുടെ ഇന്നത്തെ മൌനം കണ്ടിട്ട് ശരിക്കും ലജ്ജ തോന്നുന്നു.*
*ഇന്നലെ അന്തിമ പരിശോധന നടന്നു. സീരിയസായ ഒന്നും തന്നെയില്ലെന്ന് പരിശോധന സംഘവും വാര്‍ത്താ ലേഖകരെ അറിയിച്ചു, എന്നിട്ട് എന്തായി, സത്യം തുറന്ന് പറയാനുള്ള മാനസിക വിഷമം കൊണ്ട് വാര്‍ത്തയുടെ അവസാന ഭാഗം രണ്ടു വരികളില്‍ പറയുന്നത് ഇങ്ങിനെ,,, കരിപ്പൂരില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് പരിശോധക സംഘം അറിയിച്ചു,, അതും മലപ്പുറം എഡിഷനില്‍ മാത്രം, കരിപ്പൂരില്‍ വലിയ വിമാനം നിര്‍ത്തുമെന്നും മറ്റുമുള്ള ഇന്നലെയും, മിനഞ്ഞാന്നും വന്ന വാര്‍ത്തകള്‍ ഒന്നാം പേജിലും മുഴുവന്‍ എഡീഷനുകളിലും, 2019 മോഡല്‍ പത്ര ധര്‍മമാണ് ഇനി അങ്ങോട്ട് നടപ്പിലാകുക, വായനക്കാര്‍ വിഡ്ഢികള്‍? കരിപ്പൂരിനെതിരെ ഇല്ലാത്ത കള്ള പ്രചരണങ്ങള്‍ നടത്തിയവര്‍ ശരിക്കും കരിപ്പൂരില്‍ പ്രശ്നങ്ങള്‍ ഇല്ല എന്നതല്ലേ 36 കൈരളി തല കെട്ടില്‍ പ്രസിദ്ധീകരിക്കേണ്ടത്.ഇവിടെയാണ് യഥാര്‍ത്ഥ പത്രധര്‍മ്മം വ്യഭിചരിക്കപ്പെടുന്നത്,*
*കരിപ്പൂരിന്റെ റണ്‍വേയുടെ ചില ഭാഗങ്ങളില്‍ മിനുസം കൂടുതല്‍ കണ്ടെത്തിയത് ശരിപ്പെടുത്താനാണ് ഡി.ജി.സി.എ നിര്‍ദേശിച്ചത്, അല്ലാതെ വലിയ കാര്യങ്ങള്‍ ഒന്നുമല്ല*
*ആകാശത്തില്‍ നിന്ന് പറന്ന് താഴ്ന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങള്‍ ഗ്രീന്‍ഫീല്‍ഡായാലും, ടാബിള്‍ ടോപ്പായാലും ലാന്റിങ്ങിന്റെ ശൈലികള്‍ക്കോ, ലാന്റിങ്ങ് സ്വഭാവങ്ങള്‍ക്കോ ഒരു വ്യത്യാസങ്ങളുമില്ല, വിമാനം പറത്തുന്നത് പ്രൊഫഷണല്‍ പൈലറ്റുകള്‍ ആയിരിക്കണമെന്ന് മാത്രം, ടേബിള്‍ ടോപ്പ് എന്ന രാസ നാമം വ്യോമയാന നിഘണ്ടുവില്‍ ഇല്ലാത്ത ഒരു സാധനമാണ്, കരിപ്പൂര്‍ വരുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലും, ലോകത്തിന്റെ നാനാഭാഗങ്ങളിലും ടാബിള്‍ ടോപ്പ് വിമാന സ്റ്റേഷനുകള്‍ ഉണ്ട്, കരിപ്പൂരിനെ തകര്‍ക്കാനായി മാത്രം അലക്സും സന്തത സഹചാരികളും കണ്ടു പിടിച്ച ഒരു അടവായിരുന്നു ടേബിള്‍ ടോപ്പ് .*
*കരിപ്പൂര്‍ കേരളത്തിലെ മികച്ച വിമാനത്താവ ളമാണ്. കരിപ്പൂരിന്റെ നിലവിലുള്ള തലവേദന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നിധിന്‍ ലാല്‍ മാത്രമാണ്, കള്ളകടത്ത് പിടിക്കുകയും, യാത്രക്കാരോടും, വിമാനത്താവള ജീവനക്കാരോടും മാന്യമായി പെരുമാറുന്ന ഒരു അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറാണ് കരിപ്പൂരിന് ആവശ്യം, പകരം യാത്രക്കാരോടും, വിമാനത്താവള ജീവനക്കാരോടും, ക്ലീനിങ്ങ് തൊഴിലാളികളോടും, വളരെ മോശമായി പെരുമാറുകയും ചെയ്യുന്ന നിധിന്‍ ലാലിനെ പോലുള്ളവരെ വിമാനത്താവള ഡ്യൂട്ടികള്‍ക്കോ, ജനങ്ങളുമായുള്ള ഇടപെടുന്ന വകുപ്പുകള്‍ക്കോ യോജിച്ചവരല്ല,*
*പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ,, കരിപ്പൂരില്‍ വന്ന ഡി.ജി.സി.എ, നോട്ടിസിന്റെ നിജസ്ഥിതി ഇനിയെങ്കിലും തലയില്‍ കയറിയിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. മാന്യമായ ഒരു തിരുത്ത് നല്‍കാന്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്.അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ വാര്‍ത്താ ലക്ഷണങ്ങള്‍ കണ്ട് തോന്നുന്നത് ഒരു ഒളിച്ചോടലിന്റെ പ്രതീതിയാണ്. വ്യസനം തോന്നുന്നു. കൂട്ടത്തില്‍ മണ്ണാം കട്ട വാര്‍ത്തകള്‍ എന്ന ക്രിറ്റിക്കല്‍ ചിന്തയും:

Sharing is caring!