പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീറിന്റെ പൊന്നാനിയിലേ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

പി.എസ്.സി ചെയര്‍മാന്‍  അഡ്വ.എം.കെ.സക്കീറിന്റെ  പൊന്നാനിയിലേ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

പൊന്നാനി: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ക്ക് പി.എസ്.സി തീറെഴുതി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പോലീസുകാരടക്കം 20 ഓളം പേര്‍ക്ക് പരിക്കേറ്റു. പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീറിന്റെ പൊന്നാനിയിലേ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. വീടിനു സമീപം പോലീസ് മാര്‍ച്ച് തടഞ്ഞു .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി സിദ്ദിഖ് പന്താവൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.പി എസ്.സി ചെയര്‍മാന്‍ രാജിവെക്കണമെന്ന് മാര്‍ച്ചില്‍ ആവശ്യപ്പെട്ടു.

Sharing is caring!