ജനങ്ങളെ സഹായിക്കാത്ത സര്‍ക്കാരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്ന് പി കെ ബഷീര്‍ എം.എല്‍.എ
അകമ്പാടം: എല്‍ ഡി എഫ് സര്‍ക്കാര്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ സാധാരണക്കാരെ പന്തുരുട്ടുന്നത് പോലെ ഉരുട്ടുകയാണെന്ന് പി കെ ബഷീര്‍ എം എല്‍ എ. പ്രളയത്തില്‍ ദുരിതമനുഭവിച്ചവരെ പോലും സഹായിച്ചിട്ടില്ല. ഒരു നേതാവ് ജനകീയനായിരിക്കണം അല്ലാതെ കര്‍ക്കശം കാണിച്ച് അധികാരദൂര്ത്ത് നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു ഡി എഫ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡിഎഫ് ദുര്‍ഭരണത്തിനെതിരെ യു ഡി എഫ് കേരളത്തിലാകെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമയാണ് ചാലിയാറിലും ധര്‍ണ നടന്നത്.
വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പ്രളയബാധിതരെ പുനരധിവസിപ്പിക്കുക, നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക, കാരുണ്യ ചികില്‍സ പദ്ധതി പുനരാരംഭിക്കുക, പോലീസ് സേനയിലെ ഗുണ്ടകളെ പിരിച്ചുവിടുക, പഞ്ചായത്തുകളുടെ ഫണ്ട് വിഹിതം വെട്ടികുറച്ച് നടപടി പിന്‍വലിക്കുക, ഇവയൊക്കെയായിരുന്നു ധര്‍ണ്ണയിലെ പ്രധാന ആവശ്യങ്ങള്‍. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് പിന്തുണയേകി വന്‍ ജനാവലിയാണ് ധര്‍ണയ്ക്കെത്തിയത്.
നാലകത്ത് ഹൈദരലി അദ്ധ്യക്ഷനായ ചടങ്ങില്‍ കല്ലട കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. ഹാരിസ് തങ്ങള്‍, അഡ്വ: യൂനുസ്, സുരേഷ് ചാലിയാര്‍, ഷൗക്കത്ത് തോണികടവന്, നൗഷാദ് പൂക്കോടന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]