എസ്.കെ.എസ്.എസ്.എഫ് കാംപസ് സൗഹൃദ വലയം 19ന് മലപ്പുറത്ത്

എസ്.കെ.എസ്.എസ്.എഫ്  കാംപസ് സൗഹൃദ വലയം 19ന്  മലപ്പുറത്ത്

മലപ്പുറം: വിദ്വേഷ രാഷ്ട്രീയവും അധാര്‍മ്മിക പ്രവണതകളും മലീമസപ്പെടുത്തുന്ന കലാലയ സംഭവവികാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരിച്ചു എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറത്ത് കാംപസ് സൗഹൃദ വലയം സംഘടിപ്പിക്കാന്‍ മലപ്പുറം സുന്നീ മഹലില്‍ ചേര്‍ന്ന മലപ്പുറം(ഈസ്റ്റ്)ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ‘വിദ്വേഷത്തിന്റെ കനലുകളല്ല; വിജ്ഞാനത്തിന്റെ കൈത്തിരിയാവുക’ എന്ന പ്രമേയത്തില്‍ 19ന് വെള്ളിയാഴ്ച വൈകീട്ട് 3.30ന് മലപ്പുറം മുണ്ടുപറമ്പ് ഗവ.കോളെജ് പരിസരത്താണ് പരിപാടി. വിവിധ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കും. സഹപാഠിയുടെ രക്തം ചിന്തുന്ന വൈര്യവും വിദ്യാര്‍ത്ഥികളെ ഇരകളാക്കുന്ന ലഹരി മാഫിയാ വിളയാട്ടവും കലായങ്ങളില്‍ നിന്നുയര്‍ന്നുകൂടായ ബൗദ്ധിക സംവേദനങ്ങള്‍ക്കും വൈജ്ഞാനിക വികാസത്തിനും ഇടമൊരുക്കേണ്ട കലായന്തരീക്ഷത്തിന്റെ വീണ്ടെടുപ്പിനാവണം വിദ്യാര്‍ത്ഥി സംഘബോധത്തെ ഉപയോഗപ്പെടുത്തണം.ഇക്കാര്യത്തില്‍ ജില്ലയിലെ കാംപസുകളില്‍ എസ്.കെ.എസ്.എസ്.എഫ് ബോധവല്‍ക്കണം നടത്തും. 31ന് പെരിന്തല്‍മണ്ണ പുത്തനങ്ങാടിയില്‍ ജില്ലാ കാംപസ് വിദ്യാര്‍ത്ഥി സമ്മേളനവും സംഘടിപ്പിക്കും.

സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,സി.എം.ശമീര്‍ ഫൈസി പുത്തനങ്ങാടി,എ.പി.അബ്ദുറഷീദ് വാഫി കാവനൂര്‍,നാസര്‍ മാസ്റ്റര്‍ കരുളായി,അസ്ഗര്‍ ദാരിമി തുവ്വൂര്‍, ടി.പി.നൂറുദ്ദീന്‍യമാനി തൃപ്പനച്ചി,എ.പി.സുബൈര്‍ മുഹ്്സിന്‍ മഞ്ചേരി,അബ്ദുസലീം യമാനി തൃപ്പനച്ചി,സ്വാദിഖ് ഫൈസി അരിമ്പ്ര,ശംസാദ് സലീം നിസാമി കരിങ്കല്ലത്താണി,ഇ.പി.മുഹമ്മദ് ഇസ്്മാഈല്‍ അരിമ്പ്ര ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!