സൗദി ദമാമില്‍ വാഹനാപകടത്തില്‍ മലപ്പുറത്തുകാരന് മരിച്ചു

മലപ്പുറം: സൗദി ദമാമില്‍ വാഹനാപകടത്തില്‍ മലപ്പുറത്തുകാരന് മരിച്ചു. ട്രാഫിഖ് സിഗ്നല്‍ ലംഘിച്ച പാക്കിസ്ഥാനി യുവാവ് ഒടിച്ച കാര്‍ ആണ് ഇടിച്ചത്. സൗദി അറേബ്യയിലെ ദമാമില്വെച്ചായിരുന്നു അപകടം. പിക്കപ്പ് വാനില്‍ കാറിടിച്ചാണ് തേഞ്ഞിപ്പലം സ്വദേശിയായ നീരോല്‍പ്പാലത്തെ പൊന്നച്ചന് നാലുകണ്ടത്തില്‍ ബീരാന്റ മകന് മുഹമ്മദ് ബഷീര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30നാണ് അപകടം സംഭവിച്ചത്.
ഈ റാം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ആണ്. പിക്കപ്പ് വാനില്‍ തനിച്ച് ആയിരുന്നു ഉണ്ടായിരുന്നത്. ട്രാഫിഖ് സിഗ്നല്‍ ലംഘിച്ച് പാക്കിസ്ഥാനി യുവാവ് ഒടിച്ച കാര്‍ ആണ് ഇടിച്ചത്.കബറടക്കം ദമാമില്‍ നടത്തും. .മാതാവ്: സാഹിദ. ഭാര്യ: ഹസീന. മക്കള്‍. ഹാഷിര്‍. മെഹഫിന്‍. ഷഹ്സ. സഹോദരിമാര്‍: ഷബ്നാസ്. സാബിറ. ഷമീന.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]