യു.എ.ഇ.യില്‍ നാലായിരം ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ ഉപാധികളോടെ ഇനി ഫാമിലി വിസ അനുവദിക്കും

യു.എ.ഇ.യില്‍ നാലായിരം  ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍  ഉപാധികളോടെ ഇനി  ഫാമിലി വിസ അനുവദിക്കും

മലപ്പുറം: കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധിയില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. നാലായിരം ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ ഉപാധികളോടെ ഇനി ഫാമിലി വിസ അനുവദിക്കും. പഴയ നിബന്ധനകള്‍ മാറ്റിയെഴുതിയ പുതിയ നിയമം മന്ത്രി സഭയുടെ അംഗീകാരത്തോടെ നിലവില്‍ വന്നു. വിസയിലെ പ്രൊഫഷന്‍ അടക്കമുള്ള പഴയ നിയന്ത്രണങ്ങളും ഒഴിവാക്കി. വിദേശികള്‍ക്ക് അനുകൂലമായി യുഎഇ അടുത്ത കാലത്ത് പ്രഖ്യാപിച്ച സുപ്രധാനതീരുമാനങ്ങളില്‍ ഒന്നാണിത്.

പുതിയ നിയമപ്രകാരം നാലായിരം ദിര്‍ഹം ശമ്പളമോ, മൂവായിരം ദിര്‍ഹവും കമ്പനിയുടെ താമസസൗകര്യമോ ഉണ്ടെങ്കില്‍ കുടുംബവിസ അനുവദിക്കും.
യുഎഇ വിസയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനോ, വലിയ വരുമാനമോ പഴയ പോലുള്ള മറ്റ് നിബന്ധനകളോ ആവശ്യമില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. ലിംഗഭേദമില്ലാതെയാണ് വിസ നിയമങ്ങളില്‍ ഇളവ് ലഭിക്കുക. കുടുംബത്തെ യുഎഇയില്‍ സ്വന്തം വിസയില്‍ താമസിപ്പിക്കാന്‍ സാധാരണക്കാര്‍ക്കും ഇതോടെ അനുവാദം ലഭിക്കും. ഭര്‍ത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസിന് താഴെയുള്ള കുട്ടിക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും എമിറേറ്റ്സില്‍ സ്ഥിരമായി താമസിക്കാം.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ കുടുംബവാസം യുഎഇയില്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി. മുന്‍പ് 5,000 ദിര്‍ഹമോ അതില്‍ കൂടുതലോ ശമ്പളമുള്ള വിദേശ തൊഴിലാളികള്‍ക്കാണ് യുഎഇ കുടുംബ വിസ നല്‍കിയിരുന്നത്. തൊഴില്‍ അന്തരീക്ഷത്തില്‍ മാറ്റമുണ്ടായതും വരുമാനലഭ്യതകുറഞ്ഞതും യുഎഇ പ്രവാസികളില്‍ ഒരു വിഭാഗത്തെ അലട്ടുന്നുണ്ട്.

Sharing is caring!