ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു
തിരൂരങ്ങാടി: വെന്നിയൂരില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കാടേങ്ങല്‍ ഉമ്മറിന്റെ മകന് മുഹമ്മദ് റബീഹ്(18)ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് വെന്നിയൂര്‍ കൊടിമരത്ത് വെച്ച് കോട്ടക്കല്‍ എന്‍ എസ് എസ് സ്കൂള്‍ ബസ് റബീഹിന്റെ ബൈക്കിലിടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ഹസീന. സഹോദരങ്ങള്‍:അമീര്‍, റഹ്യാന്‍,ഫാത്തിമ റഹ്സ.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




