മലപ്പുറം ജില്ലമാത്രമല്ല കാലിക്കറ്റ് സര്‍വകലാശാലയും വിജിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം ജില്ലമാത്രമല്ല കാലിക്കറ്റ് സര്‍വകലാശാലയും വിജിക്കണമെന്ന്  ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: മലപ്പുറം ജില്ലമാത്രമല്ല കാലിക്കറ്റ് സര്‍വകലാശാലയും വിജിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി രംഗത്ത്, മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് കാലിക്കറ്റ് സര്‍വകലാശാലയും വിഭജിക്കണമെന്ന ആവശ്യവുമായി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്മെന്റ് രംഗത്തുവന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാദ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഗുണമേന്മ വര്‍ധിപ്പിക്കാനും കാലിക്കറ്റ്, എം.ജി സര്‍വകലാശാല വികസിപ്പിച്ച് പുതിയ സര്‍വകലാശാലകള്‍ രൂപീകരിക്കണമെന്നാണ് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം പറഞ്ഞത്. വിവേചനങ്ങളോട് വിയോജിക്കുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ജി.സി സര്‍വകലാശാകള്‍ക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളജുകളുടെ പരിധിയുടെ നാലിരട്ടിയിലധികമാണ് കാലികറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം. കേരളത്തിന്റെ മുന്നിലൊന്ന് ഭൂപ്രദേശമടങ്ങിയതാണ് കാലിക്കറ്റിന്റെ അധികാര പരിധി. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയില്‍ സേവനവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കണം. ഫ്രറ്റേണിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ഷാ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലാ വിഭജിക്കണമെന്നാവശ്യവുമായികഴിഞ്ഞ ദിവസമാണ് ഫ്രറ്റേണിറ്റിയും രംഗത്തുവന്നിരുന്നത്.. നേരത്തെ എസ്.ഡി.പി.ഐ വിഷയവുമായി സമരപരിപാടികള്‍ ആരംഭിച്ചതിന് പിന്നാലെ മുസ്ലിംലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദറും ആവശ്യം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. വികസനത്തിന്റെ എല്ലാ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ പുതിയ ജില്ല അനുവദിക്കണമെന്നാണ് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടത്.. ഫ്രറ്റേണിറ്റി സംസ്ഥാന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മലപ്പുറം ടൗണില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.14 ലക്ഷം ജനങ്ങളുടെ വികസനത്തിനായി 50 വര്‍ഷം മുമ്പ് 1969 ല്‍ അനുവദിച്ചതാണ് മലപ്പുറം ജില്ല. അതിന്റെ മൂന്നിരട്ടിയും വര്‍ധിച്ച് ജനസംഖ്യ ഇപ്പോള്‍ 45 ലക്ഷമായിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണിത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളും ചേര്‍ത്താല്‍ ജനസംഖ്യ 43.4 ലക്ഷമാണ്. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളില്‍ മലപ്പുറം ജില്ലയുടേതിനേക്കാള്‍ കുറഞ്ഞ ജനസംഖ്യയാണുള്ളത്. ത്രിപുര 30 ലക്ഷം, മേഘാലയ 30 ലക്ഷം, മണിപ്പൂര്‍ 28 ലക്ഷം, നാഗാലാന്‍ഡ് 20 ലക്ഷം, ഗോവ 15 ലക്ഷം, അരുണാചല്‍ പ്രദേശ് 14 ലക്ഷം, മിസോറാം 11 ലക്ഷം, സിക്കിം 6 ലക്ഷം എന്നിങ്ങനെയാണ് നിലവിലെ ജനസംഖ്യ. ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സംരഭങ്ങളും ഈ ജനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ മലപ്പുറത്ത് 45 ലക്ഷം ജനങ്ങള്‍ക്ക് ഒരു ജില്ലക്ക് ലഭിക്കുന്ന പദ്ധതികള്‍ മാത്രമാണ് ലഭിക്കുന്നത്. ഇത് വികസന രംഗത്തുണ്ടാക്കുന്ന അസന്തുലിതാവസ്ഥയുടെ ഭരണകൂട ഇരകളാണ് മലപ്പുറത്തെ ജനങ്ങള്‍. നിലവില്‍ സര്‍ക്കാര്‍ അംഗീകരിച്ച ജനസംഖ്യാ മാനദണ്ഡപ്രകാരം തന്നെ മലപ്പുറം ജില്ലയില്‍ 62 പുതിയ വില്ലേജുകളും മൂന്ന് പുതിയ താലൂക്കുകളും ഉണ്ടാകേണ്ടതുണ്ട്. ഇതെല്ലാം മുന്നില്‍ വെച്ചാണ് മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസനാവശ്യത്തിനായി മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത്. സാമൂഹിക നീതിയുടെ ഭാഗമായി ഇതംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരളാ സര്‍ക്കാരിനോടത് ആവശ്യപ്പെടുകയാണെന്നാണ് ഭാരവാഹികള്‍ പറഞ്ഞിരുന്നത്.അതേ സമയം മലപ്പുറം മുറിച്ച് തിരൂര്‍ ആസ്ഥാനമായല്ല ജില്ലവേണ്ടെതെന്നും മറിച്ച് പൊന്നാനി ആസ്ഥാനമായാണ് ജില്ലവരേണ്ടതെന്ന ആവശ്യവുമായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷനും രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മലപ്പുറം ജില്ലാ വിഭജനചര്‍ച്ച വീണ്ടും സജീവമായിട്ടുള്ളത്. എസ്.ഡി.പി.ഐ നേരത്തെ മുതലെ മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം ഇത് ആരും ഏറ്റെടുത്തിരുന്നില്ല, എന്നാല്‍ കെ.എന്‍.എ ഖാദറിന്റെ രംഗപ്രവേശനത്തോടെ പുതിയ ജില്ലാ രൂപീകരണ ചര്‍ച്ച സജീവമായതോടെയാണ് ജില്ലാ ആസ്ഥാനത്തെ കുറിച്ചും തമ്മില്‍ തല്ലുംവാക്പോരും നടക്കുന്നത്. തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ലവേണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെടുമ്പോള്‍ അതുപൊന്നാനിയില്‍വേണമെന്നാണ് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ രംഗത്തെത്തിയത്. ഇതിന് വിവിധ കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 16ന് അമ്പതാം വാര്‍ഷികം ആഘോഷിച്ച മലപ്പുറം ജില്ല വീണ്ടും വിഭജനത്തിന്റെ പിരിമുറുക്കത്തിലാണ്, 1969 ജൂണ്‍ 16 നാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്. അന്ന് 14 ലക്ഷമായിരുന്നു ജനസംഖ്യയെങ്കില്‍ ഇന്നത് 46 ലക്ഷത്തില്‍ എത്തിനില്‍ക്കുന്നു. 14 ലക്ഷത്തില്‍ നിന്ന് മൂന്നിരട്ടിയായി ജനസംഖ്യ വര്‍ദ്ധിച്ചിട്ടും വികസനവും അധികാരവും താഴെത്തട്ടിലെത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പോലും ജില്ലയില്‍ ഉണ്ടായിട്ടില്ല. ജനസംഖ്യാനുപാതികമായി ജില്ലക്ക് ലഭിക്കേണ്ട വികസന പദ്ധതികളൊന്നും ജില്ലയുടെ പിറവിക്ക് ശേഷം ലഭിച്ചിട്ടില്ല എന്നത് എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.

Sharing is caring!