കഴിഞ്ഞ മാസം സൗദിയില്‍ ജോലിക്കെത്തിയ താനാളൂര്‍ സ്വദേശി അവിടെവെച്ച് മരിച്ചു

താനാളൂര്‍: താനാളൂര്‍ കേലപ്പുറം പരേതനായ കെ.എന്‍. ഇമ്പിച്ചിക്കോയ തങ്ങളുടെ മകന് കെ.എന്‍.പി തങ്ങള്‍(52) റിയാദില്‍ ലൈലൈ അഫ്ലാജില് വെച്ച് മരണപ്പെട്ടു. കഴിഞ്ഞ മാസം 24ന് ജോലി ആവശ്യാര്‍ഥം നാട്ടില്‍ നിന്നും പോയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.30ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദീനി പ്രവര്‍ത്തന രംഗങ്ങളിലും മദ്രസാധ്യാപക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന തങ്ങള്‍ കെ.എം.സി.സിയുടെയും മുസ്്ലിം ലീഗിന്റെയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായിരുന്നു. മാതാവ്: മുത്തുബീവി. ഭാര്യ: ഖദീജ ബീവി. മക്കള്‍: മുഹമ്മദ് ഫവാസ് തങ്ങള്‍(വാഫി), അബ്ദുറഹ്മാന് ഫായിസ് തങ്ങള്‍, അബ്ദുല്ല ഫാസില്‍ തങ്ങള്‍, ഫാത്തിമ ഫര്‍ഹ ബീവി. സഹോദരങ്ങള്‍: കെ.എന്‍.സി.കെ തങ്ങള്‍, കെ.എന്‍.എസ്. ആറ്റക്കോയ തങ്ങള്‍, കെ.എന്‍.സി തങ്ങള്‍, ഹുസൈന് കോയ തങ്ങള്‍, ശിഹാബുദ്ദീന് തങ്ങള്‍, നഫീസത്തു ബീവി, ആയിശ ബീവി, ഹാജറ ബീവി, സൗദ ബീവി. മയ്യിത്ത് നാട്ടില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി