കാന്തപുരം വിഭാഗം പ്രഭാഷകന്‍ 14കാരനായ ദര്‍സ് വിദ്യാര്‍ഥിയെ പ്രകൃതിപീഡിപ്പിച്ചതായി കേസ്

മലപ്പുറം: കാന്തപുരം എ.പി വിഭാഗം സുന്നി നേതാവും, പ്രഭാഷകനുമായ മമ്പാട് വഹാബ് സഖാഫി ദര്‍സ് വിദ്യാര്‍ഥിയായ 14വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനംനടത്തിയതായി കേസ്, 14കാരന്റെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് സഖാഫിക്കെതിരെ പോക്സോ വകുപ്പ്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്തു, പള്ളി ദര്‍സിലെ ഉസ്താദ് കൂടിയായ വഹാബ് സഖാഫി ഈ അധികാരം ഉപയോഗിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയതെന്നാണ് പരാതി, ദര്ദിസിലെ മറ്റൊരു ഉസ്താദിനെതിരെയും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്,
അതേ സമയം നിലമ്പൂര്‍ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും കോടതിയില്‍ കുട്ടിയുടെ മൊഴിമാറ്റിക്കാന്‍ സമ്മര്‍ദം നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്, കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ രാഷ്ട്രീയ ഇടപെടലുകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, മമ്പാട് സ്വദേശിയായ വഹാബ് സഖാഫി കാന്തപുരം വിഭാഗത്തിന്റെ അറിയപ്പെടുന്ന പ്രഭാഷകനാണ്, ഇദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങളാണ് യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്, പ്രഭാഷകനെതിരേയും ദര്‍സിലെ മറ്റൊരു അധ്യാപകനെതിരേയും നിലമ്പൂര്‍ പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്,
നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനം നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നു ഡോക്ടറോടും പൊലിസിനോടും കുട്ടി മൊഴി നല്കി. ഇതോടെ കാന്തപുരം നേതാവും സഹായിയും ഒളിവില്‍ പോവുകയായിരുന്നു. പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍, സമ്മര്‍ദത്തെ തുടര്‍ന്നു കുട്ടിയെക്കൊണ്ട് മൊഴി തിരുത്തിച്ചതായും ആരോപണമുണ്ട്. നിരവധി കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായതായാണ് വിവരം. അതേസമയം, രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കാനുള്ള ശ്രമവും അണിയറയില്‍ സജീവമാണ്.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]