കാക്കഞ്ചേരി മലബാര്‍ ഗോള്‍ഡ് ആഭരണ നിര്‍മ്മാണശാലക്കെതിരെയുള്ള സമരത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന് ഇടപെടുന്നു

മലപ്പുറം: മലപ്പുറം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ കാക്കഞ്ചേരി കിന്‍ഫ്രാ പാര്‍ക്കിലെ മലബാര്‍ ഗോള്‍ഡ് ആഭരണ നിര്‍മ്മാണശാലക്കെതിരെ വര്‍ഷങ്ങളായി ജനങ്ങള്‍ നടത്തുന്ന സമരത്തിനാധാരാമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി ഇടുപെട്ടു വരികയാണെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന്.
നിലവില്‍ നാലു വര്‍ഷവും ഏഴുമാസവും പിന്നിട്ട സമര വിഷയവുമായി ബന്ധപ്പെട്ട് പ്രാധാന്യം സംബന്ധിച്ച് ശനിയാഴ്ച്ച രാവിലെ മന്ത്രിയുടെ വസതിയില്‍ ചെന്ന് കണ്ട ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാജേഷിനെ മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
ആഭരണ നിര്‍മ്മാണശാല ഉണ്ടാക്കുന്ന മാലിന്യപ്രശ്നത്തിനെതിരെ തുടക്കം മുതല്‍ ജനങ്ങള്‍ കക്ഷിഭേദമെന്യേ വര്‍ഷങ്ങളായി സമരത്തിലാണ്. മന്ത്രിയുടെ വാക്കുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജനങ്ങളുടെ ഇച്ഛാശക്തി വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കിന് ഫ്രയിലെ മലബാള്‍ ഗോര്‍ഡിന്റെ ആഭരണ നിര്‍മാണ ശാലയുടെ മലിനജലം ട്രീറ്റ് മെന്റ് പ്ലാന്റ് വഴി താഴെ പൈങ്ങോട്ടൂര്‍ നീണ്ടിശ്ശേരി ചോല മുതല്‍ പുല്ലിപ്പുഴയില്‍ വരെ എത്തി വിവിധ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കുള്ള ആശങ്ക എന്നിവയും വ്യവസായ വകുപ്പു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രസിഡണ്ട് സി.രാജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി.ശിവദാസന്‍ എന്നിവര്‍ ഉന്നയിച്ചു.
ചേലേമ്പ്രയില്‍ ഈ മാലിന്യപ്രശ്നം വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് പ്രസിഡണ്ട് അടിയന്തിരമായി മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുന്നതിന് നേരില്‍ കണ്ടത്. ചേലൂപ്പാടം ഭാഗത്ത് ജനങ്ങള്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടത്ത പ്രസിഡണ്ട് സി.രാജേഷ് ഇക്കാര്യം ഗ്രാമപ്പഞ്ചായത്തു തന്നെ ഏറ്റെടുത്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് യോഗത്തില്ഉറപ്പു നല്‍കിയിരുന്നു. ജനങ്ങള്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും ജനങ്ങളുടെ പ്രയാസങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഒപ്പമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് ജനപക്ഷത്തുനിന്ന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.
2003ല്‍ രാജ്യത്തെ ആദ്യ ഫുഡ് പാര്‍ക്കായി പ്രഖ്യാപിച്ച കാക്കഞ്ചേരിയിലെ കിഫ്ര ഫുഡ് പാര്‍ക്കില്‍ അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന റെഡ് കാറ്റഗറിയില്‍പെട്ട ഒരു വ്യവസായ സംരംഭം തുടങ്ങാനുള്ള നീക്കമാണ് ബഹുജന പ്രതിഷേധത്തിന് ഇടയാക്കിയത്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]