അരീക്കോട് എസ്.ഐയെ കത്തിക്കൊണ്ട് കുത്തിയ കഞ്ചാവ്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
മഞ്ചേരി: അരീക്കോട് എസ്.ഐ സി.കെ നൗഷാദിനെ കത്തി കൊണ്ട് കുത്തിയ പ്രതിമഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി. അരീക്കോട് വിളയില്‍ തെക്കെക്കണ്ടി വാച്ചാപ്പുറവന് അബ്ദുല്‍ സമദ് (25) ആണ് കീഴടങ്ങിയത്. പ്രതിയെ കോടതി ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. അരീക്കോട് വിളയില്‍ മുണ്ടക്കല്‍ പ്രദേശങ്ങളില്‍ കഞ്ചാവ് കച്ചവടം വ്യാപകമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനക്കിറങ്ങിയതായിരുന്നു എസ് ഐയും സംഘവും. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ അബ്ദുസ്സമദിനെ വിലങ്ങു വയ്ക്കാനുള്ള ശ്രമത്തിനിടെ പ്രതി എസ് ഐയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ് ഐ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ് ഐയെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും.പ്രതിക്കെതിരെ ഇന്ത്യന്‍ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിനടക്കം ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തത്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]