ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിലും ഹരിപ്രിയയുടെ മനം നിറച്ച് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക്
മലപ്പുറം: ഔദ്യോഗിക യോഗങ്ങളും ജോലിത്തിരക്കും കാരണം പല പൊതുപരിപാടികളിലും പങ്കെടുക്കാന്‍ കലക്ടര്‍ക്കു പൊതുവെ പറ്റാറില്ല, ഇതുപോലെതന്നെയാണ് മലപ്പുറം കലക്ടര്‍ ജാഫര്മാലികിനും കഴിഞ്ഞ ദിവസം സംഭവിച്ചത്. എന്നാല്‍ മഞ്ചേരി ഗവ.ബോയ്സ് സ്കൂളില്‍ ഒരു സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റ കലക്ടര്‍ക്ക് ഔദ്യോഗിക യോഗം കാരണം പോകാന്‍ പറ്റിയില്ല, എന്നാല്‍ ഇതു സംബന്ധിച്ചു കലക്ടര്‍ക്ക് സ്കൂളിലെ വിദ്യാര്‍ഥിയായ
ഹരിപ്രിയ ഹേമന്ദ് ഒരു കത്തെഴുതി, എന്നാല്‍ കത്ത് മനസ്സില്‍ തട്ടിയ കലക്ടര്‍ കുട്ടിയെ തന്റെ ഓഫീസിലേക്ക് വിളിച്ചു അഭിനന്ദനവും, ആശംസകളും അറിയിച്ചാണ് പറഞ്ഞയച്ചത്. ഇതു സംബന്ധിച്ചു കലക്ടര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പ് താഴെ:
ഔദ്യോഗിക യോഗങ്ങളും ജോലിത്തിരക്കും കാരണം പല പൊതുപരിപാടികളിലും പങ്കെടുക്കാന്‍ കഴിയാറില്ല. ഇക്കഴിഞ്ഞ 10-ാം തീയതി മഞ്ചേരി ഗവ.ബോയ്സ് സ്കൂളില്‍ ഒരു സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്നു. കളക്ടറേറ്റില്‍ ഒരു അടിയന്തര ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്നതിനാല്‍ സ്കൂളിലെ സമ്മാനദാനച്ചടങ്ങില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നെ പ്രതീക്ഷിച്ച ആ സ്കൂളിലെ മുഴുവന്‍ കുട്ടികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. സമ്മാനദാനച്ചടങ്ങില്‍ എനിക്ക് സ്വാഗതം ആശംസിക്കേണ്ടിയിരുന്ന 8 ഏല് പ0ിക്കുന്ന ഹരിപ്രിയ ഹേമന്ദ് എന്ന കൊച്ചുമിടുക്കി എഴുതിയ കത്താണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ കാരണം. എന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് കള്ക്ടറേറ്റില്‍ എത്തിയ ഹരിപ്രയയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനായി. മഞ്ചേരി സ്വദേശിയായ ഹേമന്ദിേെന്റയും തുഷാരയുടേയും മകളാണ് ഹരിപ്രിയ. കളക്ടറാകണം എന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. കത്തിന് മറുപടിയും നല്‍കിയാണ് ആ കൊച്ചുമിടുക്കിയെ തിരകെ സ്കൂളിലേക്ക് യാത്രയാക്കിയത്. ഹരിപ്രിയുടെ ആഗ്രഹം പോലെ തന്നെ കളക്ടറാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. മഞ്ചേരി ഗവ.ബോയ്സിലെ കുട്ടികള്‍ക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]