മലപ്പുറത്തെ സ്‌കൂള്‍ തെരഞ്ഞെടുപ്പും ഹൈടെക്ക് ; സ്‌കൂള്‍ വോട്ടിംഗ് മെഷിന്‍ തയ്യാറാക്കി കൈറ്റ്.

മലപ്പുറത്തെ  സ്‌കൂള്‍  തെരഞ്ഞെടുപ്പും ഹൈടെക്ക് ;  സ്‌കൂള്‍ വോട്ടിംഗ്  മെഷിന്‍ തയ്യാറാക്കി കൈറ്റ്.

മലപ്പുറം: സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും ഹൈടെക്ക് ആക്കുന്നതിന് ശ്രദ്ധേയമായ രീതിയില്‍ ഇടപ്പെടുന്ന കൈറ്റ് (കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ആന്റ് ടെകനോളജി ഫോര്‍ എഡ്യുകേഷന്‍ ) ഇനി ജില്ലയിലെ സ്‌കൂള്‍ തെരഞ്ഞെടുപ്പും ഹൈടെക് ആക്കുന്നു. ഇതിനായി മലപ്പുറം കൈറ്റിന്റെ നേത്യത്വത്തില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള വോട്ടിങ് മെഷീന്‍ തയ്യാറായി.
നിയമസഭാ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതിന് സമാനമായ സാഹചര്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് വോട്ടിങ് മെഷീനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകളിലേതുപോലെ കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റു ഉള്‍പ്പെടുന്നതാണ് വോട്ടിങ് യന്ത്രം. ഇതിനായി ലാപ് ടോപ്പും, മൊബൈലും യഥാക്രമം കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റുമായി ഉപയോഗിക്കുന്നു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് സ്വന്തം വോട്ട് രേഖപ്പെടുത്തികൊണ്ട് വോട്ടിങ്് മെഷിന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
കൈറ്റിനു വേണ്ടി മാസ്റ്റര്‍ ട്രെയിനര്‍മാരായ ഷാജി. സി.കെ, അബ്ദുല്‍ ഹക്കീം. സി.പി എന്നിവര്‍ ചേര്‍ന്നാണ ‘വോട്ടിംഗ് മെഷീന്‍ ഫോര്‍ സ്‌കൂള്‍സ്’ സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്. സ്‌കൂളുകള്‍ക്ക് നല്‍കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 18.04 ല്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ഉബണ്ടുവുള്ള കമ്പ്യൂട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ബാലറ്റ് യൂനിറ്റുമായി പ്രവര്‍ത്തിക്കും.

സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്
തെരഞ്ഞെടുപ്പ് നടത്തുന്ന വിധം

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് വോട്ടിങ് ചെയ്യുന്നതു പോലെ ലാപ്‌ടോപ്പ് കണ്‍ട്രോള്‍ യൂനിറ്റായും ആന്‍ഡ്രോയ്ഡ് ഫോണ്‍ ബാലറ്റ് യൂനിറ്റായും ക്രമീകരിച്ചാണ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുക. അതിനായി ലാപ്‌ടോപ്പില്‍ വോട്ടിങ് മെഷീന്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ ്ീശേിഴമുസ എന്ന ഫയലും ഡൗണ്‍ലോണ്‍ ചെയ്ത് ഫോണിനെ ലാപ്‌ടോപ്പിലേക്ക് കണക്ട് ചെയ്യും.
ലാപ്‌ടോപ്പ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടക്കാനുദ്ദേശിക്കുന്ന മുഴുവന്‍ ക്ലാസുകളും സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്താം. ക്ലാസ് ഉള്‍പ്പെടുത്തിയതിനുശേഷം സ്ഥാനാര്‍ത്ഥികളെ ചേര്‍ക്കണം. അവസാന സ്ഥാനാര്‍ത്ഥിയായി നോട്ടയും കൂടി സോഫ്റ്റ് വെയറില്‍ ചേര്‍ക്കാവുന്നതാണ്. സ്ഥാനാര്‍ത്ഥികളെ ചേര്‍ക്കുമ്പോള്‍ ഫോട്ടോയും ചിഹ്നവും ബാലറ്റില്‍ ഉള്‍പ്പെടുത്തണം. പുതിയ ക്ലാസുകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവ ചേര്‍ക്കാനും നിലവിലുള്ളവ ഒഴിവാക്കാനും ഓപ്ഷനുണ്ട്. തുടര്‍ന്ന് കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ് എന്നിവ സജ്ജീകരിക്കും. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വോട്ടിങ് ആപ്പ് തുറന്ന് ക്യൂ ആര്‍ കോഡ്(ഝഞ രീറല) സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ വരുന്ന വെയിറ്റിങ് ഫോര്‍ ബാലറ്റ് (ംമശശേിഴ ളീൃ യമഹഹീ)േ എന്ന സന്ദേശത്തോടെ കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ് എന്നിവ സജ്ജമാകും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തും.
കണ്‍ട്രോള്‍ യൂനിറ്റില്‍ േെമൃ േുീഹഹ ക്ലിക്ക് ചെയ്യുമ്പോള്‍ ബാലറ്റ് ഇഷ്യൂ ചെയ്യേണ്ട ക്ലാസ് സെലക്ട് ചെയ്ത് ബാലറ്റ് (യമഹഹീ)േ എന്ന ബട്ടണ്‍ പ്രസ് ചെയ്താല്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വരും. ലിസ്റ്റില്‍ വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയുടെ പേരില്‍ അമര്‍ത്തി വോട്ട് ചെയ്യാം. വോട്ട് ചെയ്തുകഴിഞ്ഞാല്‍ ബീപ്പ് ശബ്ദം കേള്‍ക്കും. തുടര്‍ന്ന് ബാലറ്റ് യൂനിറ്റ് ലോക്ക് ആവും. പ്രസൈഡിങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂനിറ്റില്‍ ബാലറ്റ് ഇഷ്യൂ ചെയ്‌തെങ്കില്‍ മാത്രമാണ് അടുത്ത വിദ്യാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ കഴിയൂ. എല്ലാ കുട്ടികളും വോട്ട് ചെയ്താല്‍ പ്രിസൈഡിങ് ഓഫീസര്‍ ക്ലോസ് പോള്‍ (രഹീലെ ുീഹഹ) ബട്ടണ്‍ അമര്‍ത്തും. തുടര്‍ന്ന് വരുന്ന റിസല്‍ട്ട് സ്‌ക്രീനില്‍ ക്ലാസ് സെലക്ട് ചെയ്ത് ഗെറ്റ് റിസല്‍ട്ട്( ഴല േൃലൗെഹ)േ എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ കൗണ്ടിങ് ആരംഭിക്കാവുന്നതാണ്.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍. പി കൃഷ്ണന്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ശശിപ്രഭ, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ്. കൈറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!