പീഡകനായ വളാഞ്ചേരിയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മഞ്ചേരി: പീഡകനായ വളാഞ്ചേരിയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. വിവാഹ വാഗ്ദാനം നല്കി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വളാഞ്ചേരി നഗരസഭ കൗണ്‍സിലറെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടെ ചാര്‍ജുള്ള ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ പോലീസിന് നിര്‍ദ്ദേശം നല്കി. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഷംസുദ്ദീന് ജില്ലാ പോക്സോ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ജഡ്ജി എ വി നാരായണന് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ഷംസുദ്ദീന് മേല്‍ക്കോടതിയെ സമീപിച്ചുവെങ്കിലും കീഴ്ക്കോടതിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതു വരെ അറസ്റ്റ് വിലക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ര്ടീയ വിവാദമായിട്ടുണ്ട്.പ്രതിക്കു വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]