കേരളം ഭരിക്കുന്നത് ഇരുട്ടടി ദിനചര്യയാക്കിയ സര്‍ക്കാര്‍: മുജീബ് കാടേരി
മലപ്പുറം: ഗാര്‍ഹിക ആവശ്യത്തിനടക്കമുള്ള വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടുക വഴി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന സര്‍ക്കാറായി ഇടതു പക്ഷം മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈദ്യുതി ചര്‍ജ്ജ് വര്‍ദ്ദനവില്‍ പ്രതിഷേധിച്ച് നടത്തി റാന്തല്‍ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരൂന്നു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എന്‍. ഷാനവാസ് അധ്യക്ഷത വഹിച്ചു. 2000 കോടി രൂപ കിട്ടാകടം പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ ചര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് പ്രതിഷേധാര്‍മാണെന്നും അദ്ദേഹം പറഞ്ഞു. പി.എ സലാം, അഷ്റഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ, ശരീഫ് മുടിക്കോട്, സൈഫു വടക്കുമുറി, ഷാഫി കാടേങ്ങല്‍, സമീര്‍ കപ്പൂര്‍, പി. നൗഷാദ്, ടി മുജീബ്, മന്‍സൂര്‍ പൂക്കോട്ടൂര്‍, കുഞ്ഞിമാന്‍ മൈലാടി, ഉമ്മര്‍ കുട്ടി മൊറയൂര്‍, സഹല്‍ ആനക്കയം, പി. സമദ്, സി.പി സാദിഖലി, അഡ്വ. അഫീഫ് പറവത്ത്, പി.കെ ബാവ പ്രസംഗിച്ചു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]