ഹോം നേഴ്സ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴില്‍ മരിച്ച നിലയില്‍

വളാഞ്ചേരി: തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഹോം നേഴ്സ് സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തിനെ(52) വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊന്നാനിയിലുള്ള നഫീസത്തിന്റെ മകന് ഷഫീഖ് ഇന്നലെ ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളും പ്രവര്‍ത്തിച്ചിരുന്നു. തിരൂര്‍ ഡി.വൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.എച്ച്.ഒ. എം.മനോഹരന്, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി താമസിച്ച് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു നഫീസത്ത്. നാല് മാസം മുമ്പാണ് വൈക്കത്തൂരിലെ ക്വാര്‍ട്ടേഴ്സില്‍ തനിച്ച് താമസം തുടങ്ങിയത്. ശനിയാഴ്ച രാവിലെ വീടിനുപുറത്ത് ഇവരെ കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]