ആരോഗ്യ ബോധവല്‍ക്കരണ കാംപയിനുമായി എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: ആരോഗ്യ സംരക്ഷണം,ഭക്ഷണ ശീലങ്ങള്‍,ശുചിത്വം,ലഹരി നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ ജനകീയ ബോധവല്‍ക്കരണത്തിനു എസ്.കെ.എസ്.എസ്. കാംപയിന് തുടങ്ങി. മലപ്പുറം ഈസ്റ്റ് ജില്ലാ ഘകടമാണ് പതിനെട്ടു മേഖലകള്‍ കേന്ദ്രീകരിച്ചു ജൂലൈ 1 മുതല്‍ 31 വരേ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. മഹല്ല്,യൂനിറ്റ് തലങ്ങളില്‍ ആരോഗ്യ വിചാര സദസാണ് പ്രധാന പരിപാടി. പൊതുജനങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ഈ പരിപാടി മദ്റസകളിലും വീട്ടുമുറ്റങ്ങളിലുമായാണ് ഒരുക്കുക. ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകതയും ആരോഗ്യത്തിനു ഹാനികരമായ ദുശ്ശീലങ്ങള്‍ക്കെതിരെ അവബോധവുമാണ് പരിപാടിയില്‍ നടക്കുന്നത്. വിവിധ യൂനിറ്റുകള്‍ ചേര്‍ന്നുള്ള എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ തലത്തില്‍ യൂത്ത് വാക്കിംഗ് എന്ന പേരില്‍ പ്രഭാത നടത്തവും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍,യുവാക്കള്‍ തുടങ്ങി സംഘടനാ ഭാരവാഹികളാണ് യൂത്ത് വാക്കിംഗില്‍ പങ്കെടുക്കുക. വ്യായാമ ശീലങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ പരിപാടിയുടെ ഭാഗമായി നല്‍കും. മേഖലാ തലങ്ങളില്‍ ഹെല്‍ത്ത് അസംബ്ലി എന്ന പേരില്‍ പൊതുജന സദസ്സ് നടത്തും. മതപണ്ഡിതന്മാര്, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ, ശുചിത്വ മിഷന്,ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ദര്‍ എന്നിവരെ ചടങ്ങില്‍ പങ്കെടുപ്പിക്കും.
കാംപയിന് ഭാഗമായി ലഹരി നിര്‍മ്മാര്‍ജ്ജന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് കാംപസ് വിംഗ് സ്കൂള്‍,കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്റ്റുഡന്‍സ് അവയര്‍നെസ് പ്രോഗ്രാം നടത്തും. ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്, സ്വകാര്യ കാംപസുകളില്‍ ലഹരിക്കെതിരെ യൂത്ത് ഐക്കണ്‍ ഡിസ്പ്ലേ ഒരുക്കും. വിഖായയുടെ നേതൃത്വത്തില്‍ വിഖായ വിജിലന്റ് എന്നപേരില്‍ ലഹരി വസ്തുക്കളുടെ ദൂശ്യവശങ്ങളെ കുറിച്ചു ബോധവല്‍ക്കരണം നടത്തും. ശരീഅത്ത് കോളെജ്,പള്ളിദര്സുകള് എന്നിവിടങ്ങളില്‍ തിബ്ബുന്നബവി സ്റ്റഡി ക്ലാസ്, യൂത്ത് വാക്കിംഗ്, ഇബാദ് നേതൃത്വത്തില്‍ ഖാഫില,
സര്‍ഗലയ സമിതിയുടെ തീം വിഡിയോ മല്‍സരം, വിദ്യാര്‍ത്ഥികള്‍ക്കായി ട്രന്റ് വിദ്യാഭ്യാസ സമിതി ഹെല്‍ത്ത് ക്വിസ്, ആതുര സേവന വിഭാഗമായ സഹചാരിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ കാംപയിന് ഭാഗമായി സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ തല ഉദ്ഘാടനം കഴിഞ്ഞ ദിവസം ടി.വി.ഇബ്റാഹീം എം.എല്‍.എ നിര്‍വഹിച്ചു.ആരോഗ്യ പരിപാലന രംഗത്ത് ഊന്നല്‍ നല്‍കിയുള്ള വ്യക്തി,സാമൂഹിക അവബോധനം പുതിയ സാഹചര്യത്തില്‍ ഏറെ ശ്രദ്ധചെലുത്തണമെന്നും അമിതഭക്ഷണവും ദുര്‍വ്യയവുമെല്ലാം വലിയ പ്രതിസന്ധിയായി മാറുന്ന ഘട്ടത്തില്‍, ആരോഗ്യപരിപാലത്തിനു പ്രാധാന്യം നല്കിയ ഇസ്്ലാമിക പാഠങ്ങള്‍ സമൂഹത്തിനു വലിയ സന്ദേശമാണെന്നും പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യ ബോധവല്‍ക്കരണത്തിനു എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാംപയിന് ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല,മുഹമ്മദ് ശമീം ഫൈസി,ഡോ.ജവാദ് മോങ്ങം, എം.എ.ജലീല്‍ ഫൈസി,ഉമര്‍ ദാരിമി പുളിയക്കോട്, എ.പി.അബ്ദുറഷീദ് വാഫി,ഇ.പി.മുഹമ്മദ് ഇസ്്മാഈല്‍,സ്വാദിഖ് ഫൈസി അരിമ്പ്ര,പി.കെ.സ്വദഖത്തുല്ലാഹ് മാസ്റ്റര്‍ സംസാരിച്ചു. സി.എം.ശമീര്‍ ഫൈസി,ഷുകൂര്‍ വെട്ടത്തൂര്‍,ടി.പി.നൂറുദ്ദീന്‍ യമാനി, മുഹമ്മദ് സലീം യമാനി, അബ്ദുറഹ്മാന് മുസ്്ലിയാര്‍ സൗത്ത് തൃപ്പനച്ചി സംബന്ധിച്ചു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]