എസ്.കെ.ജെ.എം അറുപതാം വാര്‍ഷികം, പതിനായിരം കുടുംബ സംഗമങ്ങള്‍ നടത്തുന്നു

ചേളാരി: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക ഭാഗമായി പതിനായിരം കുടുംബ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. മദ്റസകളും മഹല്ലുകളും കേന്ദ്രീകരിച്ചാണ് സംഗമങ്ങള്‍ നടക്കുക. ‘വിശ്വ ശാന്തിക്ക് മതവിദ്യ’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കൊല്ലം കെ.ടി.മാനു മുസ്ലിയാര്‍ നഗറില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളത്തിനു മുന്നോടിയായാണ് സംഗമങ്ങള്‍ നടത്തുന്നത്. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗം സമ്മേളനത്തിന്റെ ഭാഗമായ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. ഈ മാസം 31ന് കൊല്ലത്ത് തെക്കന്‍ മേഖലാ സമസ്ത കണ്‍വെന്‍ഷന്‍ നടത്തും. ആഗസ്റ്റ് 31ന് മുമ്പായി റെയ്ഞ്ച്, ജില്ലാ സംഗമങ്ങള്‍, സെപ്തംബറില്‍ മദ്റസാ സമ്മേളനങ്ങള്‍, ഒക്ടോബറില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
സ്വാഗതസംഘം യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അദ്ധ്യക്ഷനായി. സയ്യിദ് കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്റാഹിം മുസ്ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ.മുഹമ്മദ്, കാടാമ്പുഴ മൂസ ഹാജി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.ടി.ഹുസൈന്‍ കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി, ഒ.എം.ശരീഫ് ദാരിമി കോട്ടയം, എം.ഹംസ ഹാജി, എം.എസ്. ഹാശിം ബാഖവി ഇടുക്കി, എ.എം. ഫരീദ് കളമശ്ശേരി, കെ.എഛ്. കോട്ടപ്പുഴ,സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, എം.സി. സൈദലവി മുസ്ലിയാര്‍ നീലഗിരി, എം.എ. ചേളാരി, പി.എ. ഇബ്റാഹീം കുട്ടി മുസ്ലിയാര്‍, മഹ്ബൂബ് മാളിയേക്കല്‍, റഹീം ചുഴലി, ഇ.കെ.എം. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എം. അബ്ദുസ്വമദ് ദാരിമി, കെ.എ. റശീദ് ഫൈസി വെള്ളായിക്കോട്, ഇസ്മാഈല്‍ അരിമ്പ്ര, എം.എ. ഖാദിര്‍ വെളിമുക്ക് സംസാരിച്ചു. വര്‍കിങ് കണ്‍വീനര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ സ്വാഗതവും പി.ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]