ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ താനൂരിലെ സവാദിന്റെ നാല് മക്കള്‍ക്ക് പഠനസഹായം കൈമാറി മജിസിയബാനു

മലപ്പുറം: ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിന്റെ നാല് മക്കള്‍ക്ക് സാന്ത്വനമായി സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ. സംഘടനയുടെ സനാഥം പദ്ധതിയില്‍ ഉള്‍പെടുത്തി
യു.എ.ഇ കമ്മിറ്റിയാണ് കുട്ടികളുടെ പഠന ചെലവിലേക്ക് പ്രതിമാസം അയ്യായിരം രൂപ നല്‍കുന്നത്. അടിയന്തിര സഹായമായി 10,000 രുപ നല്കി. സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന് വേള്‍ഡ് അംബാസിഡര്‍ മജിസിയബാനു ആദ്യ സഹായം കൈമാറി. സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന് സംസ്ഥാന പ്രസിഡന്റ് പി. ബഷീര്‍ മുതുവല്ലൂര്‍, ജില്ലാ സെക്രട്ടറി ഇസ്മായില്‍ വെളിയങ്കോട്, വാര്‍ഡ് കൗണ്‍സിലര്‍ സലാം, ഫര്‍ഹാദ്, ജിഷ പേരാമ്പ്ര, ഷക്കീബ്, ജാസ്, മുര്‍ഷാദ് പ്രസംഗിച്ചു. പദ്ധതി പ്രകാരം ഒരു വര്‍ഷം തുടര്‍ച്ചയായി സഹായം നല്‍കും.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]