കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ രക്ഷിതാക്കളുടെജാഗ്രത അനിവാര്യം;: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: കുട്ടികള്‍ നേരിട്ട് കൊണ്ടരിക്കുന്ന വിവിധ പ്രയാസങ്ങള്‍ തടയുന്നതിന് രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി.ഉണ്ണിക്കൃഷ്ണന്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷ്യത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കുട്ടികളുടെ സംരക്ഷണ ഉറപ്പാക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം യോഗം അവലോകനം ചെയ്തു. കൃത്യ സമയത്ത് തന്നെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ കൂടി ചേരുകയും കുട്ടികളുടെ സംരക്ഷണത്തിനായി ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കാന് യോഗം തീരുമാനിച്ചു.ജില്ലയില്‍ നിലവില്‍ വര്‍ദ്ധിച്ച തോതില്‍ നടന്നു കൊണ്ടരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, ബാല്യ വിവാഹങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ തടയുന്നതിനായി പഞ്ചായത്തുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഹാജറുമ്മ ടീച്ചര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം പ ഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും അവലോകനം ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ എ ഡി എം മെഹറലി ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍ ,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഷാജേസ് ഭാസ്ക്കര്‍ , ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കൃഷ്ണമൂര്‍ത്തി ,ജെ ജെ ബി അംഗം ഹാരിസ് പഞ്ചിളി , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം തനുജ , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി , ഡെപ്യൂട്ടി ഡി എം ഓ , ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]