വെള്ളം കോരുന്നതിനിടയില്‍ കിണറ്റില്‍ വീണ് യുവതി മരിച്ചു

വെള്ളം കോരുന്നതിനിടയില്‍ കിണറ്റില്‍ വീണ് യുവതി മരിച്ചു

തിരൂരങ്ങാടി: കിണറ്റില്‍ വീണ് യുവതി മരിച്ചു. ചുള്ളിപ്പാറ ചാലിലകത്ത് അബ്ദുറസാഖ് ഭാര്യ മുനീറ (37) ആണ് മരണപെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വെള്ളം കോരുന്നതിനായി കിണറിന്റെ ഗ്രില്‍ നീക്കുന്നതിനിടെ കിണറ്റില്‍ തെന്നിവീഴുകയായിരുന്നത്രെ. ഉടനെ തിരൂരങ്ങാടി താലൂക്ക്ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. താലൂക്ക്ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് അഞ്ച് മണിയോടെ കൊടക്കല്ല് ജുമാമസ്ജിദില്‍ മറവ് ചെയ്തു.
മക്കള്‍: ഹഫ്‌സ റിന്‍ഷി, റിന്‍ഷിദ ഫെബിന്‍, ഫാത്തിമ ഫിദ, ഫദ് ലാ ജാന്‍.
മരുമകന്‍; മുഹമ്മദ് ശഫീഖ് ഹുദവി കൂരിയാട്

Sharing is caring!