ലോകസമാധാനത്തിനും രാജ്യത്തിന്റെ മതേതര ഐക്യം നിലനില്‍ക്കുന്നതിനും വേണ്ടി ഹാജിമാര്‍ വിശുദ്ധ ഭുമിയില്‍ നിന്ന് പ്രാര്‍ഥിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ലോകസമാധാനത്തിനും രാജ്യത്തിന്റെ  മതേതര ഐക്യം നിലനില്‍ക്കുന്നതിനും  വേണ്ടി ഹാജിമാര്‍ വിശുദ്ധ ഭുമിയില്‍ നിന്ന്  പ്രാര്‍ഥിക്കണമെന്നു പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല

മലപ്പുറം: ലോകസമാധാനത്തിനും രാജ്യത്തിന്റെ മതേതര ഐക്യം നിലനില്‍ക്കുന്നതിനും വേണ്ടി ഹാജിമാര്‍ വിശുദ്ധ ഭുമിയില്‍ നിന്ന് പ്രാര്‍ഥിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഹജ്ജ്് ക്യാമ്പില്‍ ഹജ്ജ്് തീര്‍ഥാടകരോടു യാത്രാ മംഗളം നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് രമേശ് ചെന്നിത്തല ക്യാമ്പിലെത്തിയത്. വയനാട് എംപി രാഹുല്‍ ഗാന്ധി ഹാജിമാര്‍ക്ക് എല്ലാവിധ യാത്രാമംഗളങ്ങളും അറിയിച്ചിട്ടുണ്ടെന്ന വിവരം അദ്ദേഹം ഹാജിമാരെ അറിയിച്ചു. എ.പി അനില്‍കുമാര്‍ എംഎല്‍എ, യു.ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, അബ്ദുള്‍ മജീദ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ്് ടി. സിദീഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്് യു.കെ അഭിലാഷ്, എ.കെ അബ്ദുറഹ്മാന്‍ എന്നിവരോടൊപ്പമാണ് ചെന്നിത്തല എത്തിയത്. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ.ി അബ്ദു റഹ്മാന്‍ എന്ന ഇണ്ണി, ഖാസിം കോയ പൊന്നാനി, മുസ്ലിയാര്‍ സജീര്‍, മുസമ്മില്‍ ഹാജി, തറയിട്ടാല്‍ ഹസന്‍ സഖാഫി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

സംസ്ഥാന ഹജ്ജ്് കമ്മിറ്റിക്ക് കീഴില്‍ കരിപ്പൂര്‍ വഴി 1500 തീര്‍ഥാടകര്‍ മദീനയിലെത്തി. ഇന്നലെ മൂന്നു വിമാനങ്ങളിലായി 900 തീര്‍ഥാടകരും രണ്ടു കുട്ടികളുമാണ് യാത്രതിരിച്ചത്. ആദ്യദിനത്തില്‍ 600 പേര്‍ യാത്രയായിരുന്നു. ഇന്നലെ രാവിലെ 8.40നുളള വിമാനത്തില്‍ 148 പുരുഷന്‍മാരും 152 സ്ത്രീകളുമാണ് യാത്രയായത്. രണ്ടാമത്തെ വിമാനം ഉച്ചക്ക് ഒന്നിനാണ് പുറപ്പെട്ടത്. ഈ വിമാനത്തില്‍ 147 പുരുഷന്‍മാരും 153 സ്ത്രീകളുമായിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നിനു പുറപ്പെട്ട മൂന്നാമത്തെ വിമാനത്തില്‍ 140 പുരുഷന്‍മാരും 160 സ്ത്രീകളും രണ്ടുകുട്ടികളുമാണുണ്ടായിരുന്നത്. ഇന്നു കരിപ്പൂരില്‍ നിന്നു രണ്ടുവിമാനങ്ങളിലായി 600 പേര്‍ യാത്രയാകും. ആദ്യവിമാനം രാവിലെ 8.40നും രണ്ടാമത്തെ വിമാനം ഉച്ചക്ക് 2.25നും പുറപ്പെടും. നാളെ മൂന്ന് വിമാനങ്ങളിലായി 900 പേരും യാത്രയാകും.

Sharing is caring!