മലപ്പുറം ജില്ലയില്‍ മൊബൈല്‍ ഫോണുകള്‍ നിശ്ചലമാകാന്‍ സാധ്യത

മലപ്പുറം ജില്ലയില്‍  മൊബൈല്‍ ഫോണുകള്‍  നിശ്ചലമാകാന്‍ സാധ്യത

മലപ്പുറം ; ആര്‍ സി പി ജി എന്ന കമ്പനിയുടെ കീഴിലുള്ള ടെക്നീഷ്യന്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലും സമരത്തിലുമായതിനാല്‍ ടവര്‍ രംഗത്തെ സര്‍വീസ് പൂര്‍ണ്ണമായും നിശ്ചലമാകാന്‍ സാധ്യത. പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ സി പി ജി കമ്പനിക്ക് കീഴിലുള്ള പണിമുടക്കിയ തൊഴിലാളികള്‍ മലപ്പുറം ബിഎസ് സി ടവര്‍ പരിസരത്ത് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വ. കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ അസി. സെക്രട്ടറി എം എ റസാഖ്, സിപിഐ മലപ്പുറം മണ്ഡലം സെക്രട്ടറി സി എച്ച് നൗഷാദ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷംസുകാട്ടുങ്ങല്‍, യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജയപ്രകാശ് ജി പള്ളത്ത്, ട്രഷറര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിഷ്ണു, രഞ്ജിത്ത്, മുജീബ്, രതീഷ്, ഹനീഫ, ബിനീഷ് എന്നിവര്‍ പ്രകടനത്തിനും ധര്‍ണ്ണക്കും നേതൃത്വം നല്‍കി.

Sharing is caring!