സുഹൃത്തുക്കളായ അര്‍ജന്റീനയുടെ ആരാധകരാണ് അര്‍ജന്റീന ജേഴ്‌സി അണിയിപ്പിച്ചു കൊണ്ട് മണവാട്ടിയുടെ വീട്ടിലേക്ക് ആനയിച്ചത്
മലപ്പുറം: കടുത്ത ബ്രസീല്‍ ആരാധകനായ പുതുമണവാളന്‍ വധുവിന്റെ വീട്ടിലെത്തിയത് അര്‍ജന്റീനയുടെ ജേഴ്‌സിയും അണിഞ്ഞ്,അര്‍ജന്റീന ആരാധകരായ മണവാളന്റെ സുഹൃത്തുക്കളാണ് അര്‍ജന്റീന ജേഴ്‌സി അണിയിപ്പിച്ചു കൊണ്ട് മണവാളനെ ഒരുക്കിയത്.കോട്ടക്കല്‍ കാവതികളം വടക്കേതില്‍ ജലീലിനെ
മണവാട്ടിയുടെ വീട്ടിലേക്ക് ആനയിച്ചതും ജലീലിനോടൊപ്പംതന്നെ അര്‍ജന്റീനയുടെജേഴ്സി അണിഞ്ഞ സുഹൃത്തുക്കളാണ്.
ആദ്യമൊന്ന് അന്താളിച്ചെങ്കിലും വരനേയും കൂട്ടരേയും സ്വീകരിച്ച് മണവാട്ടിയുടെ വീട്ടുകാരും, മലപ്പുറത്തെ ഫുട്ബോള്‍ ആരാധാനയുടെ മറ്റൊരു പതിപ്പുകൂടിയാണ് ഇന്നലെ കോട്ടയ്ക്കലില്‍ അരങ്ങേറിയത്. പിന്നീട് മണവാളന്‍ ജേഴ്സി മാറ്റി കോട്ടുമിട്ട് അര്‍ജന്റീന ജേഴ്സി അണിഞ്ഞ സുഹൃത്തുക്കള്‍ക്കൊപ്പം മണവാട്ടിയോടൊപ്പം ഫോട്ടോകളെടുക്കുകയും ചെയ്തു. ജലീല്‍ ബ്രസീല്‍ ആരാധകനാണെങ്കിലും ഇന്നലെ കല്യാണത്തിന് പുതിയാപ്ല ആയപ്പോള്‍ അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമല്ല, കല്യാണ ദിവസം പുതുമാരന്‍ ഡ്രസ്സിങ്ങിനിടയിലാണ് അര്‍ജന്റീനയുടെ ആരാധകരായ ജലീലിന്റെ സുഹൃത്തുക്കള്‍ജലീലിനെ അര്‍ജന്റീന ജേഴ്‌സി അണിയിപ്പിച്ചു കൊണ്ട് മണവാട്ടിയുടെ വീട്ടിലേക്ക് ആനയിച്ചത്
വധുവും കൂട്ടരും വരനെയും സംഘത്തെയും കാത്തു നില്‍ക്കുന്നതിനിടയില്‍ മോട്ടോര്‍ ബെക്കില്‍ ഒരു സംഘം വന്നിറങ്ങി അര്‍ജെന്റിനയുടെ ജേഴ്‌സി അണിഞ്ഞ കുറെ ആളുകളെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും വധുവിന്റെ വീട്ടുകാര്‍ അര്‍ജെന്റിന ജേഴ്‌സി അണിഞ്ഞു വന്ന വരനെയും സംഘത്തെയും പന്തലിലേക്ക് സ്വാഗതം ചെയ്തു
ഇനിയും ഉണ്ടാവും കോപ്പ പടിയിറങ്ങി കഴിഞ്ഞാലും മലപ്പുറത്തും പരിസരത്തും കഴിഞ്ഞ ദിവസം അര്‍ജെന്റിന ബ്രസീലിനോട് തോറ്റതിന് പ്രതികാരം ആയിട്ടാണ് അര്‍ജെന്റിന ആരാധകര്‍ ഇത് ചെയ്തത്. ജലീല്‍ വളരെ ചെറുപ്പം മുതല്‍ തന്നെ ബ്രസീല്‍ ആരാധകന്‍ ആണ് പെലെയുടെയുടെയും റൊണാള്‍ഡോയുടെയും. നെയ്മറിന്റെയും നാട്ടില്‍ ജീവിതവും ഫുട്ബോളും രണ്ടല്ല അത് പോലെ തന്നെയാണ് ജലീലിന് ബ്രസീല്‍ ടീം
ഫുട്‌ബോളിലെ നെഞ്ചേറ്റുന്ന മലപ്പുറത്തുകാര്‍ക്ക് പണ്ടുമുതലെ ഫുട്‌ബോള്‍ ആവേശത്തോടൊപ്പം വികാരവുമാണ്. കേരളത്തില്‍മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍വരെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇവിടങ്ങളില്‍ മലപ്പുറത്തുകാരുടെ വലിയൊരു പട തന്നെയുണ്ടാകാറുണ്ട്. ഈആവേശം ഇതുവരെ ഒട്ടുംചോര്‍ന്നിട്ടില്ലെന്ന് മാത്രമാണു ന്യൂജനറേഷന്റെ ഫുട്‌ബോള്‍ ആവേശങ്ങള്‍ ഫുട്‌ബോള്‍ ഭ്രാന്തായിവരെ ചിത്രീകരിക്കപ്പെടുകയാണ്. എന്നാല്‍ മറ്റുള്ളവര്‍ ഫുട്‌ബോള്‍ ഭ്രാന്താണെന്നു പറഞ്ഞു ഇവരെ കളിയാക്കുമെങ്കിലും ഇവിടുത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിതൊന്നും ഭ്രാന്തല്ല, ആവേശവും ഫുട്‌ബോള്‍ കമ്പവും മാത്രമാണ്.
ആരധന മൂത്ത് ഗള്‍ഫിലെ ജോലി കളഞ്ഞ് ലോകക്കപ്പ് കാണാനെത്തിയതും മലപ്പുറത്താണ്.
അവന് ഫുട്‌ബോള്‍ഭ്രാന്താണ്, അല്ലാതെ എന്താണ് ജോലി കളഞ്ഞ് കളികണാന്‍ വന്നിരിക്കുന്നു, നാട്ടുകാരും വീട്ടുകാരും മലപ്പുറം കോട്ടക്കല്‍ കാവതികളം സ്വദേശി പാറപ്പുറം നാസറിനെ കുറിച്ചുപറയഞ്ഞിരുന്നത് ഇങ്ങിനെയാണ്. നിലവില്‍ വിവാഹത്തിന് ബ്രസീല്‍ ജേഴ്സി അണിഞ്ഞതും ഇതെ കാവതക്കുളത്ത് തന്നെയാണ്. സൗദിയിലെ തന്റെ ജോലി കളഞ്ഞാണ് കഴിഞ്ഞ ലോകക്കപ്പ്ഫുട്ബോള്‍ കാണാനായി നാസര്‍ നാട്ടിലെത്തിയത്. കടുത്ത അറജന്റീനയുടെയും മെസിയുടെയും ആരധകനായ നാസര്‍ സൗദിയില്‍ ആകുമ്പോള്‍ തന്റെ ഇഷ്ട ടീമിന്റെ കളി കാണാന്‍ വേണ്ടി അറബിയോട് ലീവ് ചോദിച്ചപ്പോള്‍ ലീവ് തരില്ല എന്ന് പറഞ്ഞപ്പോള്‍ വിസ ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അര്‍ജന്റീനയെ കുറിച്ച് എന്ത് തന്നെ ചോദിച്ചാലും അര്‍ജന്റീനക്കാര്‍ക്ക് പോലും അറിയാത്തത് നാസറിന് അറിയാമെന്നാണു നാട്ടുകാര്‍വരെ പറയുന്നത്.
ബാറ്റിസ്റ്റിയൂട്ട, മറഡോണ, ഗോയ്‌ക്കേസിയ, മെസി എന്നിവരാണ് ഇഷ്ട താരങ്ങള്‍. നാസര്‍ ജനിച്ച ശേഷം അര്‍ജന്റീന ലോകക്കപ്പ് നേടിയിട്ടില്ലെങ്കിലും 1978ലേയും 1986ലേയും അര്‍ജന്റീനയുടെ എല്ലാ കളികളും വിഡിയോ കാസറ്റില്‍ റക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് അതെല്ലാം മെമ്മറിയിലേക്ക് മാറ്റി. മികച്ച ഫുട്‌ബോള്‍ കളിക്കാരനും കൂടിയാണ് നാസര്‍. ജിദ്ദയിലും നാട്ടിലും അറിയപ്പെടുന്ന കളികാരനാണ്. തന്റെ ഇഷ്ട ടീമായ അര്‍ജന്റീന ദുര്‍ബലരായ ഐസ്ലാന്‍ഡിനെതിരെ നല്ലൊരു മത്സരം കാഴ്ച്ച വെച്ചില്ല.മെസിക്കും വേണ്ടത്ര തിളങ്ങാനായില്ല. എങ്കിലും പ്രതീക്ഷയോടെ തിരിച്ചു വരും എന്നാണ് നാസര്‍ പറയുന്നത്. 1986ലം ലോകക്കപ്പില്‍ അറജന്റീനയുടെ ആദ്യ മത്സരവും സമനിലയിലായിരുന്ന തുടക്കും. അതുപോലെ ഇക്കുറിയും അര്‍ജന്റീന കപ്പു നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. നാസര്‍ ലോകക്കപ്പ് കഴിഞ്ഞ ശേഷം പ്രവാസ ജീവിതം വേണോ അതോ തന്റെ പഴയ തൊഴിലായ ഓട്ടോറിക്ഷ ഓടിക്കുന്ന ജോലി വേണമോ എന്ന് തീരുമാനിക്കും.
ഇതല്ല ഇതിലും വലിയ രസം ലോകകപ്പ് കാണാനായി ജോലിവേണ്ടെന്നുവെച്ച് നാട്ടിലെത്തിയ നാസറിന് ഖത്തറില്‍ ജോലിവാഗ്ദാനം ചെയ്ത് മറ്റൊരു അര്‍ജന്റീനിയുടെ ആരാധാകനും രംഗത്തുവന്നു. കളികാണാന്‍വേണ്ടി മാത്രം സൗദിയിലെ ജോലിവേണ്ടെന്നുവെച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണു മറ്റൊരു പ്രവാസി ജോലി വാഗ്ദാനംചെയ്ത് രംഗത്തുവന്നത്. ഖത്തറിലെ വ്യവസായിയായ മലപ്പുറം സ്വദേശി റഹൂഫാണ് തന്റെ സ്വന്തംകടയിലേക്ക് ജോലിചെയ്യാന്‍ നാസറിനെ ക്ഷണിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നാണു ഇതിന് നാസര്‍ മറുപടി പറഞ്ഞത്. നാസറിനുപുറമെ മലപ്പുറം ജില്ലയില്‍ പലരും ജോലി അവധിയെടുത്ത് ലോകകപ്പ് മത്സരം കാണാന്‍ നാട്ടിലെത്തിയിട്ടുണ്ട്.
ഫുട്‌ബോള്‍ ആരാധന നമ്മള്‍ പലവിധത്തില്‍ കണ്ടിട്ടുണ്ട്. പന്ത് കളിയെ ജീവന് തുല്ല്യം സ്‌നേഹിക്കുന്ന മലപ്പുറത്തുകാരുടെ കഥയും നമ്മള്‍ കേട്ടിട്ടുണ്ട്. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹത്തിന്റെ വേറിട്ട ഉദാഹരണമാണ് അര്‍ജന്റീനന്‍ ആരാധകനായ ഇര്‍ഷാദ്. തന്റെ കല്ല്യാണം തന്നെ ഇഷ്ട ടീമിന് സമര്‍പ്പാണ് വൈലത്തൂര്‍ സ്വദേശി ഇര്‍ഷാദ് തന്നെ ഫുട്ബോള്‍ ആവേശം കാണിച്ചത്. വിവാഹം കഴിഞ്ഞപ്പോള്‍ തന്റെ മണിയറ ഒരുക്കിയിത് അര്‍ജന്റീനന്‍ പതാകയുടെ നിറത്തിലാണ്. റൂമിലെ കര്‍ട്ടനും ബെഡ്ഷീറ്റുമെല്ലാം വെള്ളയും നീലയും നിറത്തില്‍. മുറി മുഴുവന്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ലോഗോയുമുണ്ട്. ഇഷ്ടതാരം മെസ്സിയുടെ നമ്പറായ പത്താം നമ്പര്‍ ജഴ്‌സിയില്‍ ഇര്‍ഷാദിന്റെയും സഹധര്‍മിണി മുഹ്‌സിനയുടെയും പേരച്ചടിച്ച് അലങ്കാരമായി ഒരുക്കുകയും ചെയ്തു. അര്‍ജന്റീന ഫുട്‌ബോള്‍ ഫാന്‍സ് കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഇര്‍ഷാദിന്റെ മണിയറ ഫോട്ടോ വന്നത്. ഇര്‍ഷാദിന് ആശംസയര്‍പ്പിച്ച് ആരാധകര്‍ നിരവധി കമന്റും രേഖപ്പെടുത്തിയിരുന്നു. കടുത്ത ജര്‍മന്‍ ആരാധകനും വൈലത്തൂര്‍ സ്വദേശിയുമായ അഷ്‌റഫും തന്റെ വിവാഹം ഇഷ്ട ടീമിന് തന്നെയാണ് സമര്‍പ്പിച്ചത്. വധു ആഷിഫ വരന്റെ വീട്ടിലേക്ക് വലതുകാല്‍വച്ചുക കയറാന്‍ കാറില്‍നിന്നിറങ്ങുകയാണ്. പത്താം നമ്പര്‍ ജഴ്‌സിയിട്ട ഓസില്‍ എന്നൊരാള്‍ ഓടിവന്ന് കയ്യില്‍ ഒരു ജര്‍മന്‍ പതാക പിടിപ്പിക്കുന്നു. ഒരു ജര്‍മന്‍ മാര്‍ച്ച് പാസ്റ്റ് പോലെ കല്യാണസംഘം വീട്ടിലേക്ക് നടന്നു. ആഷിഫയുടെ ആദ്യ അന്തംവിടല്‍ അവിടെയുണ്ടായി. കല്യാണച്ചെക്കന്റെ വീട്ടില്‍ വന്നവര്‍ക്കെല്ലാം പത്താം നമ്പര്‍ ജഴ്‌സി. എല്ലാവരുടെയും പേര് ഓസില്‍.
ആഷിഫയുടെ രണ്ടാമത്തെ ഞെട്ടല്‍ അവിടെ. വീട്ടിലെ മണിയറയിലെത്തിയതോടെ അന്തംവിടല്‍ ബോധക്കേടിലെത്തി. മണിയറയ്ക്കു മുഴുവന്‍ ജര്‍മന്‍ പതാകയുടെ നിറം, കിടക്കവിരിയും തലയിണയും എന്തിന് കട്ടില്‍ച്ചുവട്ടിലെ വിവാര്‍ ചെരിപ്പുവരെ ജര്‍മന്‍ പതാക. കൂടാതെ ചുമരില്‍ രണ്ട് ജര്‍മന്‍ ജഴ്‌സികള്‍ വരച്ചുവച്ചിരിക്കുന്നു. അതില്‍ പത്താം നമ്പര്‍ ആഷിഫ, പതിനൊന്നാം നമ്പര്‍ അഷ്‌റഫ്.
കല്യാണമുറപ്പിക്കല്‍ കഴിഞ്ഞ് ഗള്‍ഫില്‍പ്പോയ അഷ്‌റഫ് അവിടെയിരുന്നു കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്തു. കല്യാണക്കുറി പോലും ഓസിലിന്റെ ചിത്രമുള്ളതാക്കി. മണിയറയുടെ ഛായാഗ്രഹണം അനിയന്‍ ഗഫൂര്‍ വകയായിരുന്നു. ആഘോഷ കമ്മിറ്റിയായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജര്‍മന്‍ ആരാധകരും. എന്തായാലും ഒരു സര്‍പ്രൈസുണ്ടെന്ന് കല്യാണത്തലേന്ന് അഷ്‌റഫ് വിളിച്ചുപറഞ്ഞപ്പോള്‍ ആഷിഫ ഇത്രയും പ്രതീക്ഷിച്ചു കാണില്ല.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]