മലപ്പുറത്തെ പതിനായിരം വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐ അംഗങ്ങളായി

മലപ്പുറത്തെ പതിനായിരം  വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐ അംഗങ്ങളായി

മലപ്പുറം: ‘നവസൃഷ്ടിയുടെ ആശയങ്ങള്‍ക്ക് നവീനമായ പൊതുവിദ്യാഭ്യാസം’ മുദ്രാവാക്യത്തില്‍ എസ്എഫ്‌ഐ സീനിയര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍നിന്ന് പതിനായിരം വിദ്യാര്‍ഥികള്‍ അംഗങ്ങളായി. ജില്ലാ ഉദ്ഘാടനം കോഹിനൂര്‍ ഐഇടി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ശില്‍പ്പ സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി തേജസ് കെ ജയന്‍ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ സക്കീര്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയം?ഗം എം നവനീത് നന്ദിയും പറഞ്ഞു.

Sharing is caring!