ഹജ് തീര്‍ഥാടകര്‍ക്ക് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്ത് പുതിയ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക്

ഹജ് തീര്‍ഥാടകര്‍ക്ക്  ഉച്ചഭക്ഷണം വിളമ്പിക്കൊടുത്ത് പുതിയ മലപ്പുറം ജില്ലാ കലക്ടര്‍  ജാഫര്‍ മാലിക്ക്

കരിപ്പൂര്‍: കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തീര്‍ഥാടകര്‍ക്ക് ഉച്ചഭക്ഷണം വിളമ്പി മലപ്പുറം ജില്ലാ കലക്ടര്‍. കലക്ടര്‍ ജാഫര്‍ മാലിക്കാണ് ഉച്ചയൂണിന്റെ തിരക്ക് കുറയ്ക്കാന്‍ തീര്‍ഥാടകര്‍ക്ക് ഭക്ഷണം വിളമ്പിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രഷറര്‍കൂടിയായ കലക്ടര്‍ ഹജ്ജ് യാത്രയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി കരിപ്പൂരിലെ ഹജ്ജ് ഹൗസിലുണ്ട്.
ക്യാമ്പ് ഉദ്ഘാടന ദിവസമായ ശനിയാഴ്ച വന്‍ തിരക്കായിരുന്നു ഭക്ഷണശാലയില്‍ അനുഭവപ്പെട്ടത്. ഞായറാഴ്ച മദീനയിലേക്ക് യാത്രയാകേണ്ട 600 തീര്‍ഥാടകര്‍ ഒന്നിച്ചെത്തിയതോടെ ക്യാമ്പിലെ ഭക്ഷണ ഹാളിലും ഏറെ തിരക്കായി. ഉച്ചഭക്ഷണം കഴിക്കാനായി ക്യാമ്പിലെത്തിയ കലക്ടര്‍ പിന്നെ സീറ്റിലിരുന്നില്ല. തീര്‍ഥാടകര്‍ക്ക് ദക്ഷണം വിളമ്പിക്കൊടുക്കുന്നത് ഏറ്റെടുക്കുകയായിരുന്നു.

Sharing is caring!