ഫാത്തിമ ഹജിന് പോകുന്നത് മുഖ്യമന്ത്രിയോടും മന്ത്രി ജലീലിനോടും നന്ദി പറഞ്ഞ്…
കരിപ്പൂര്‍: ആദ്യമായാണ് ഹജ്ജിന് പോകുന്നത്. കരിപ്പൂരിലെ സൗകര്യങ്ങള്‍ മികച്ചതാണ്.’ കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് പുനഃസ്ഥാപിച്ചശേഷം ഞായറാഴ്ച പുറപ്പെടുന്ന ആദ്യസംഘത്തിലെ അംഗമായ കൊയിലാണ്ടി തയ്യന്കുന്ന് ആനയത്തൂര് ഫാത്തിമയുടെ വാക്കുകളില്‍ സംതൃപ്തിയും സന്തോഷവും. മുമ്പ് ഉംറയ്ക്ക് പോയിട്ടുണ്ട്. എന്നാല്‍, ഇവിടെ സര്‍ക്കാര്‍ നല്കുന്ന സേവനങ്ങള്‍ അതിലും മികച്ചതാണെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവ് പോക്കറും ഒപ്പമുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് തിരിച്ചെത്തിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രി കെ ടി ജലീലിനോടും നന്ദി പറയുകയാണ് ഹജ്ജ് യാത്രക്കെത്തിയ ഇവര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആത്മാര്‍ഥമായ ഇടപെടലിനുള്ള അംഗീകാരമാണ് ഹജ്ജ് ഹൗസില്‍നിന്ന് ഉയരുന്ന ഈ വാക്കുകളൊക്കെ.
നാലുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിന് തിരിച്ചുകിട്ടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ടാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. റണ്‍വേ നവീകരണം പൂര്‍ത്തിയാവുകയും വലിയ വിമാനങ്ങള്‍ കോഴിക്കോടെത്തുകയുംചെയ്തെങ്കിലും ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനഃസ്ഥാപിച്ചില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയേയും മുന്‍ വ്യോമഗതാഗത മന്ത്രിയേയും ഡല്‍ഹിയിലെത്തി നേരിട്ടുകണ്ടാണ് കരിപ്പൂരിലേക്ക് എംബാര്‍ക്കേഷന്‍ പോയിന്റ് തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുത്തത്. ഹജ്ജ് മന്ത്രി കെ -ടി ജലീലിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും ശ്രമവും ഇതിന് കൈത്താങ്ങായി. ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യക്ക് കരിപ്പൂരിലേക്ക് വലിയ എയര്‍ ക്രാഫ്റ്റുകള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. തുടര്‍ന്നാണ് സൗദി എയര്‍ ലൈന്സിനെക്കൊണ്ട് കരിപ്പൂരിലെ ഹജ്ജ് സര്‍വീസ് ഏറ്റെടുപ്പിച്ചത്. കോഡ് ഡി ഇനത്തില്‍പ്പെട്ട വിമാനങ്ങളാണ് സൗദി എയര്‍ ലൈന്‍സ് കരിപ്പൂര്‍ ഹജ്ജ് സര്‍വീസിന് ഉപയോഗിക്കുന്നത്. 300 പേരാണ് ഈ വിമാനത്തില്‍ യാത്രചെയ്യുക. ജംബോ വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്കുള്ള സര്‍വീസിന് അനുമതി നല്കാന് ഡിജിസിഎ തയ്യാറാകാതിരുന്നത് ഹജ്ജ് തീര്‍ഥാടകരെയാണ് ഏറെ ബാധിച്ചത്. അതിനും പരിഹാരമായി.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]