വീണുകിട്ടിയ പണം തിരികെ നല്‍കി മാതൃകയായി

വീണുകിട്ടിയ പണം  തിരികെ നല്‍കി  മാതൃകയായി

മഞ്ചേരി: പ്രഭാത സവാരിക്കിടെ വീണുകിട്ടിയ പണവും സുപ്രധാന രേഖകളുമടങ്ങിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച 64കാരന്‍ മാതൃകയായി. മേലാക്കം മൈത്രി നഗറില്‍ ജനാര്‍ദ്ദനനാണ് സത്യസന്ധന്ധത തെളിയിച്ചത്. ഇന്നലെ രാവിലെ നടക്കാനിറങ്ങിയ ജനാര്‍ദ്ദനന് മഞ്ചേരി രാജീവ് ഗാന്ധി ബൈപ്പാസ് റോഡില്‍ നിന്നാണ് 42000 രൂപയും രേഖകളുമടങ്ങിയ പഴ്‌സ് വീണ് കിട്ടിയത്. പഴ്‌സ് നേരെ മഞ്ചേരി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പഴ്‌സ് ഉടമ ഇരിവേറ്റി ചെങ്ങര കാവുങ്ങല്‍ രവീന്ദ്രന്‍ മകന്‍ പ്രജീഷ് (29)ന്റെതാണെന്ന് കണ്ടെത്തുകയും ഇദ്ദേഹത്തെ സേ്റ്റഷനിലേക്ക് വിളിച്ചു വരുത്തി പൊലീസ് സാന്നിദ്ധ്യത്തില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

Sharing is caring!