മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് ഹൈക്കോടതി

മന്ത്രി കെ.ടി ജലീലിനെതിരായ  ബന്ധുനിയമന ആരോപണം  രാഷ്ട്രീയപ്രേരിതമെന്ന്  ഹൈക്കോടതി

കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയാല്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു. മന്ത്രി കെ.ടി ജലീലിനെതിരേ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സമര്‍പ്പിച്ച ഹരജിലാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്.
മന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും കോടതി നിരീക്ഷിച്ചു.
ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനില്‍ മന്ത്രി ബന്ധുവിനെ നിയമിച്ചെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ഫിറോസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ആ ഹരജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് ഈ മാസം 18ന് തന്നെ വീണ്ടും പരിഗണിക്കുന്നുണ്ട്. മന്ത്രി ജലീലിന്റെ ബന്ധുനിയമന വിവാദം ഒട്ടേറെ കോലാഹലമാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് മന്ത്രിയുടെ ബന്ധു കെ.ടി അദീബ് തല്‍സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടിയും വന്നിരുന്നു.

Sharing is caring!