തിരൂര്‍ വെട്ടം ആലിശ്ശേരിയില്‍ പി.ജയരാജനെ നരഭോജിയാക്കി ചിത്രീകരിച്ച് മുസ്ലിംലീഗുകാര്‍

തിരൂര്‍ വെട്ടം ആലിശ്ശേരിയില്‍ പി.ജയരാജനെ നരഭോജിയാക്കി  ചിത്രീകരിച്ച് മുസ്ലിംലീഗുകാര്‍

മലപ്പുറം: സി.പി.എം മുന്‍കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ നരഭോജിയാക്കി ചിത്രീകരിച്ച് തിരൂര്‍ വെട്ടം ആലിശ്ശേരിയില്‍ ഫ്ളക്സ്ബോര്‍ഡുയര്‍ന്നു, പച്ചമനുഷ്യരെ വെട്ടിയും, കുത്തിയും അറുങ്കൊല ചെയ്ത അക്രമ രാഷ്ട്രീയത്തിന്റെ സൂത്രധാര മാപ്പില്ലെന്നും കുറിപ്പെഴുതിവെച്ച ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത് മുസ്ലിംലീഗ് പ്രവാസി സംഘടനയായ വെട്ടം ആലിശേരിയിലെ ഗ്ലോബല്‍ കെ.എം.സി.സി പ്രവര്‍ത്തകരാണ്, ബോര്‍ഡിന് താഴെ ഇവരുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ബോര്‍ഡിനെതിരെ പ്രതിഷേധവുമായി സി.പി.എം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ ഒറ്റ ദിവസംകൊണ്ട് ബോര്‍ഡ് അപ്രത്യക്ഷമായി, ബോര്‍ഡ് വെച്ചവര്‍തന്നെ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു.
തിരൂര്‍ മൂന്‍എം.എല്‍.എയായിരുന്നു പി.പി.അബ്ദുളളക്കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക അനുസ്മരണ പരിപരിപാടിയായ’ഓര്‍മയിലെ സഖാവ്’ ചടങ്ങ് ഉദ്ഘാടനം ജൂലൈ രണ്ടിനാണ് വെട്ടം ആലിശേരിയില്‍വെച്ചുനടന്നത്. ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു പി.ജയരാജന്‍. ജയാരാജനെ നാട്ടില്‍ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്ന രീതിയിലുള്ള ഫ്ളക്സാണ് പരിപാടിയുടെ തലേദിവസം ഇവിടെ ഉയര്‍ന്നതെങ്കിലും പരിപാടി നടക്കുന്നതിന്റെ മുമ്പുതന്നെ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ചടങ്ങ് നെഞ്ചുംവിരിച്ച് ഉദ്ഘാടനം ചെയ്തു പി.ജെ മടങ്ങി. സഖാവ് പി.പി അബ്ദുള്ളകുട്ടി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
ജൂലൈ 2 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പരിപാടി നടത്താനിരിക്കെ അതിന്റെ തലേദിവസം ആലിശ്ശേരി അങ്ങാടിയില്‍ പി. ജയരാജനെതിരെയുള്ള ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പി. ജയരാജന്റെ പേരെടുത്തു പറയാത്ത വിവാദപരമായ ഫ്ലെക്സ് ബോര്‍ഡ് ഗ്ലോബല്‍ കെ എം സി സി വെട്ടം പ്രവര്‍ത്തകരാണ് സ്ഥാപിച്ചത്. പച്ചമനുഷ്യരെ വെട്ടിയും കുത്തിയും അറുംകൊല ചെയ്ത അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരന്‍, കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ പാപക്കറയുള്ളവന്‍, വടകരയുടെ ജനകീയ കോടതിയില്‍ സി പി എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയവന്‍, ഈ നരഭോജിക്ക് വെട്ടം ആലിശ്ശേരിയുടെ മണ്ണില്‍ മാപ്പില്ല എന്നെഴുതിയ ഫ്ലെക്സ് ബോര്‍ഡാണ് പ്രത്യക്ഷപ്പെട്ടത്.

സംഭവം നടന്നയുടന്‍ സി.പി.എം പ്രവര്‍ത്തകര്‍ രൂക്ഷമായ എതിര്‍പ്പുമായി മുന്നോട്ട് വന്നു. തിരൂരിന്റെ മുന്‍ എം.എല്‍.എ ആയ, നീണ്ട കാലം തിരൂര്‍ അര്‍ബന്‍ ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ച ആളായിരുന്നു സ: പി.പി അബ്ദുള്ളകുട്ടി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും നാടിന്റെ വികസനത്തിനും എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ വ്യക്തി. മണ്ണില്‍ അധ്വാനിക്കുന്നവന്റെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്ന സഖാവ്. ഇങ്ങനെ ഒരാള്‍ നാട്ടുകാരന്‍ ആകുന്നത് ഒരു നാടിനാകെ അഭിമാനമാണ്. അങ്ങനെയുളള ഒരു വ്യക്തിയുടെ ഓര്‍മ്മ ദിവസം നാട്ടിലെ വായനശാല അദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിന് മുന്നോട്ടു വരുന്നത് അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ്. അദ്ദേഹത്തിന്റെ പഴയ കാല സഹപ്രവത്തകര്‍, അദ്ദേഹം കൈപിടിച്ച് നടത്തിയവര്‍ തുടങ്ങി എല്ലാവരും ഒത്തു ചേരുമ്പോള്‍
രാഷ്ട്രീയ എതിരാളികള്‍ ആണെങ്കില്‍ പോലും ഒരു അനുസ്മരണ പരിപാടിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കണമായിരുന്നു കെ.എം.സി.സി. തുടങ്ങിയ പോസ്റ്റുകളുമാണ് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഇതിനു പുറമെ നിര്‍ധനരായ 500 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ്വിതരണവും ചടങ്ങിനോടനുബന്ധിച്ചു നടന്നിരുന്നു. രാഷ്ട്രീയം നോക്കാതെയുള്ള നിര്‍ധനരെസഹായിക്കുന്ന ചടങ്ങാണ് നടന്നത്.

മുസ്ലിം ലീഗിന്റെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ കേന്ദ്രമാണ് വെട്ടം പഞ്ചായത്തെന്നാണ് സി.പി.എം പാര്‍ട്ടി അനുഭാവികള്‍ വിവാദ സംഭവത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ പ്രചരണം നടത്തിയത്. പലരീതികളിലും സംഭവത്തെ കുറിച്ചു സഖാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തി, ഇതില്‍ പ്രധാനപ്പെട്ട ചില പോസ്റ്റുകളില്‍ ഇങ്ങിനെയാണ് പറയുന്നത്. സ്വന്തം നാട്ടില്‍ നിന്നും ആദ്യമായി ഒരു എംഎല്‍.എ ഉണ്ടായിട്ട് സഖാവ് പി.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയെ മുസ്ലിം ലീഗിന്റെ ക്രിമിനലുകള്‍ വഴി തടഞ്ഞ് അക്രമിച്ചതില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നാടാണ് വെട്ടം ആലിശ്ശേരി. തൊട്ടടുത്തതാണ് മുസ്ലിം ലീഗിന്റെ ക്രിമിനല്‍ കേന്ദ്രമായ പറവണ്ണ. ബസ്സ് റൂട്ട് ഇല്ലാത്ത റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സ് കൊണ്ടുവന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര് കൊണ്ടുവന്ന ബസ്സില്‍ കയറില്ലെന്ന് പറയുകയും പിന്നീട് ഭരണം കിട്ടിയപ്പോള്‍ ബസ്സ് റൂട്ട് റദ്ദാക്കുകയും ചെയ്ത പ്രത്യേക തരം ജനാധിപത്യ വാദികള്‍ ആണ് മുസ്ലിം ലീഗെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
സഖാവ് പി.പി അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള വായനശാല സംഘടിപ്പിക്കുന്ന ഓര്‍മ്മയിലെ സഖാവ് എന്ന പരിപാടിക്ക് വായനശാലാ പ്രവര്‍ത്തകര്‍ സിപിഐഎം സംസ്ഥാന സമതി അംഗവും സഖാവ് പി.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ ആയിരുന്ന കാലത്ത് നിയമസഭാ അംഗവുമായിരുന്ന സഖാവ് പി. ജയരാജനെ ഉത്ഘാടകനായി ക്ഷണിച്ചുവെങ്കില്‍ സഖാവ് വന്നു പോകുമെന്ന വെല്ലുവിളി കൂടിയായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.
സി.പി.എമ്മിന്റെ പ്രധിഷേധം ശക്തമായതിനെ തുടര്‍ന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ വിവാദ ഫ്ലെക്സ് ബോര്‍ഡ് എടുത്തു മാറ്റിയെന്നും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കുറിച്ചു. തീരുമാനിച്ച ദിവസം അനുസമരണ യോഗത്തിലേക്ക് പി. ജയരാജന്‍ എത്തുകയും ഓര്‍മ്മയിലെ സഖാവ് എന്ന പരിപാടി ഉല്‍ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ജൂലൈ 2നു പി.പി അബ്ദുള്ളകുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച അഞ്ചാം അനുസ്മരണയോഗത്തില്‍ പി. ജയരാജന്‍, പി.പി നാസര്‍ (സെക്രട്ടറി, വായനശാല), അഡ്വ. പി. ഹംസക്കുട്ടി (പ്രസിഡന്റ്, തിരൂര്‍ കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി), ഇ. ജയന്‍ (ചെയര്‍മാന്‍, തിരൂര്‍ അര്‍ബന്‍ ബാങ്ക്), എം. ശങ്കരന്‍ നമ്പൂതിരി( സംഗീതജ്ഞന്‍), പത്മനാഭന്‍ മാസ്റ്റര്‍ (സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം), ഇ. അഫ്സല്‍ (കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം), ഡോ. രതീഷ് കുമാര്‍ (മെഡിക്കല്‍ ഓഫീസര്‍, തലക്കാട്) , ഡോ. താര നാസര്‍ (ഹോമിയോ ഡോക്ടര്‍, വായനശാല), എന്‍.എസ് ബാബു (സെക്രട്ടറി കാനൂര്‍ വായനശാല), സി എം മുഹമ്മദ് (ഡയറക്ടര്‍ വി ആര്‍ സി ഹോസ്പിറ്റല്‍), കെ. ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്, വായനശാല) എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ പി.കുമാരന്‍ ആന്‍ഡ് ടി.ബാലന്‍ എന്‍ഡോവ്മെന്റ് നല്‍കി ആദരിച്ചു.

Sharing is caring!