കുനിയില്‍ ഇരട്ട കൊലപാതകം 268 സാക്ഷികളെ വിസ്തരിച്ചു
മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പരോഗമിക്കെ ആകെയുള്ള 365 സാക്ഷികളില്‍ 268 പേരെ ഇതിനകം ജഡ്ജി എ വി മൃദുല മുമ്പാകെ വിസ്തരിച്ചു. 471 രേഖകളും ഹാജരാക്കി. ഇന്നലെ 268ാം സാക്ഷിയായ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ സുനില്‍ എസ് പി യെ വിസ്തരിച്ചു.
പ്രതികള്‍ സംഭവത്തിനു മുമ്പായി ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ മെമ്മറി കാര്‍ഡ്, ഫോണ്‍, സിം കാര്‍ഡ് എന്നിവയില്‍ നിന്നും സൈബര്‍ ഫോറന്‍സിക് വിഭാഗം ശേഖരിച്ച വിവരങ്ങളെക്കുറിച്ച് സാക്ഷി കോടതിയില്‍ മൊഴി നല്കി. അത്തീഖ് റഹ്മാന് വധത്തില്‍ പ്രതിഷേധിച്ച് പ്രതികളുള്‍പ്പെടെ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കുനിയില്‍ നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങളും കൊലപാതകത്തിനു മുന്‍പായി പ്രതികള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പ്രതികളുടെ മെമ്മറി കാര്‍ഡില്‍ നിന്നും വേര്തിരിച്ചെടുത്തവ സിഡിയിലാക്കി ഹാജരാക്കിയത് കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു.
2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ സഹോദരങ്ങളായ അബൂബക്കര്‍ (കുഞ്ഞാപ്പു 48), സഹോദരന് അബ്ദുള്‍ കലാം ആസാദ് (37) എന്നിവരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന്വേണ്ടി ഇ എം കൃഷ്ണന് നമ്പൂതിരി, വരവത്ത് മനോജ്, ടോം, വി പി വിപിന്നാഥും, ഷറഫുദ്ദീന് മുസ്ലിയാര് ഹാജരായി. പ്രതികള്‍ക്കായി അഭിഭാഷകരായ യു എ ലത്തീഫ്, കെ രാജേന്ദ്രന്, എം പി ലത്തീഫ് എന്നിവരും ഹാജരായി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]