മഞ്ചേരിയില്‍ ട്രയല്‍ റണ്ണിംഗിനിടെ ലോറിയുമായി മുങ്ങിയ യുവാക്കള്‍ റിമാന്റില്‍

മഞ്ചേരിയില്‍ ട്രയല്‍ റണ്ണിംഗിനിടെ ലോറിയുമായി മുങ്ങിയ  യുവാക്കള്‍ റിമാന്റില്‍

മഞ്ചേരി : ട്രയല്‍ റണ്ണിംഗിനിടെ ലോറിയുമായി മുങ്ങിയതിന് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി തുറക്കല്‍
സ്വദേശികളായ നാലകത്ത് നിയാസലി എന്ന ആണ്ടി നിയാസ് (32), ആലങ്ങാ പറമ്പില്‍ സഫ്‌വാന്‍ (29) എന്നിവരെയാണ് എസ് ഐ ഉമ്മര്‍ മേമന അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് സംഭവം. ആനക്കയം തച്ചങ്ങോടന്‍ ഹംസയുടെ മകന്‍ മുഹമ്മദ് റിഷാദ് (32) ആണ് പരാതിക്കാരന്‍. മുഹമ്മദ് റിഷാദിന്റെ ഉടമസ്ഥതയിലുള്ള ലോറി വാങ്ങുന്നതിനായി വന്നതായിരുന്നു പ്രതികള്‍. ലോറി ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി കടന്നുകളയുകയായിരുന്നു.
വിശ്വാസ വഞ്ചനാ കുറ്റത്തിന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!