പുതിയ ലോക്സഭ സ്പീക്കറെ ലീഗ് എം.പിമാര്‍ സന്ദര്‍ശിച്ചു

പുതിയ ലോക്സഭ സ്പീക്കറെ ലീഗ് എം.പിമാര്‍ സന്ദര്‍ശിച്ചു

മലപ്പുറം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയെ സന്ദര്‍ശിച്ച് മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി അംഗങ്ങള്‍ അനുമോദനം അറിയിച്ചു. ലോക്സഭയില്‍ ചെറിയ പാര്‍ട്ടികള്‍ക്കും മതിയായ പരിഗണനയും അവസരവും ഉറപ്പാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി .വി. അബ്ദുല്‍ വഹാബ് എം.പി., കെ നവാസ് ഗനി, എന്നിവര്‍ സ്പീക്കറെ കണ്ട് അഭ്യര്‍ത്ഥിച്ചു. നീതിപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.

Sharing is caring!