കുറ്റിപ്പുറം മാല്‍കോടെക്സ് എം.ഡിയുടെ പത്ര പ്രസ്ഥാവന അവാസ്ഥവമാണെന്ന് സഹീര്‍ കാലടി
മലപ്പുറം: കുറ്റിപ്പുറം മാല്‍കോടെക്സ് എം.ഡിയുടെ പത്രപ്രസ്ഥാവന അവാസ്ഥവമാണെന്ന് സഹീര്‍ കാലടി, എം.ഡിയുടെ പീഡനംമൂലം രാജിവെച്ച് അക്കൗണ്ട്സ് മാനേജര്‍ സഹീര്‍ കാലടി പറയുന്നത് ഇങ്ങിനെയാണ്,
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്സ് സ്പിന്നിംഗ് മില്ലിലെ മാനേജിംഗ് ഡയറക്ടര്‍ ഒരു വര്‍ഷമായി തുടര്‍ച്ചയായി നടത്തിയ കടുത്ത തൊഴില്‍ പീഡനം മൂലം ഞാന്‍ രാജി നല്‍കിയിരുന്നു. രാജികത്ത് രജിസ്ട്രേഡ് തപ്പാല്‍ മാര്‍ഗം കേരള മുഖ്യമന്ത്രി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മാല്‍കോ ടെക്സ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് എന്നിവര്‍ക്ക് ജൂലൈ ഒന്നിനു അയച്ചിട്ടുണ്ട്. 13 വര്‍ഷത്തെ സര്‍വ്വീസിനു ഇടയില്‍ 7 എം.ഡിമാരുടെ കീഴില്‍ ജോലി ചെയ്തിട്ടുണ്ട്. 2018 ഏപ്രില്‍ വ്യവസായ വകുപ്പ് നേരിട്ട് നിയമിതനായ ഈ എം.ഡി ഇന്‍ ചാര്‍ജില്‍ നിന്നും മാത്രമാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്. മറ്റു 6 എം.ഡി മാരും എന്റെ പേരില്‍ യാതൊരു ശിക്ഷാ നടപടിയോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കിയിട്ടില്ല. നിലവിലെ എം.ഡി ടെന്‍ഡര്‍ വിളിക്കാതെ നൂല് വില്‍പ്പന നടത്തുവാനും മാസം 4 ദിവസം എം.ഡിയുടെ താമസത്തിനായി മാസം 12 000 രൂപക്ക് മുകളിലുള്ള ഫ്ലാറ്റ് വാടക ആവശ്യപ്പെട്ടതും കൂടാതെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമെ അനുവദിക്കാന്‍ സാധിക്കൂ എന്ന് പറഞ്ഞതോടെയാണ് എന്നെടുള്ള ഏപ്രില്‍ 23 മുതല്‍ പക തുടങ്ങിയത്. എം. ഡി തുടര്‍ച്ചയായി സാമ്പത്തിക ക്രമക്കേട് തുടര്‍ന്നതിനാല്‍ ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണമോ, വകുപ്പ് തല അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് ഞാന്‍ 16-1-2019 നു വിശദമായ പരാതി മേലാധികാരികള്‍ക്ക് നല്കി. തുടര്‍ന്നുള്ള തൊഴില്‍ പീഡനം അതിശക്തമായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നം വന്നതിനാല്‍ ജനുവരി 29 മുതല്‍ മെഡിക്കല്‍ ലീവില്‍ ആയിരുന്നു. രണ്ട് വര്‍ഷത്തെ ശൂന്യവേതന അവധിക്ക് അപേക്ഷ നല്ക്കി. എന്റെ മെഡിക്കല്‍ ലീവ് റദ്ദ് ചെയ്യിപ്പിക്കാനായി ജില്ലാ ഡി.എം.ഒ ക്ക് നിരന്തരം എം.ഡി കത്ത് അയച്ചു. തിരൂര്‍ ജില്ലാ ഗവണ്മെന്റ് ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് എന്റെ രോഗം ശരിവെച്ചു.മെഡിക്കല്‍ റിപ്പോര്‍ട്ട് നല്ക്കി.
തുടര്‍ന്ന് എന്നെ ഇല്ലാതാക്കാന്‍ എം.ഡി സ്വീകരിച്ച ആശൂതണം വ്യവസായ വകുപ്പിനു കീഴിലുള്ള മറ്റൊരു പൊതുമേഖലാ സ്ഥാപനമായ മലപ്പുറം സ്പിന്നിംഗ് മില്ലിന്റെ മാനേജിംഗ് ഡയറക്ടര്‍ എം.കെ. സലിം മലപ്പുറം മില്ലില്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജി.എസ്.ടി. ഉള്‍പ്പെടെയുള്ള വര്‍ക്ക് പെന്റിംഗ് തീര്‍ക്കുന്നതിനായി എന്റെ സേവനം ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് അറേജ്മെന്റ് അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ട് മാല് കോ ടെക്സ് എം.ഡിക്ക് മലപ്പുറം എം.ഡി കത്ത് നല്കി. മാല് കോടെക്സ് എം.ഡി ആഴ്ചയില്‍ ഒരു ദിവസം വിട്ട് നില്ക്കാം എന്നും ആ ദിവസത്തെ ശമ്പളം മാല് കോ ടെക്സിനു നല്‍കണമെന്ന വ്യവസ്ഥയോടെ അംഗീകരിച്ച് കത്ത് നല്കി. തുടര്‍ന്ന് മലപ്പുറം മില്‍ എം.ഡി നല്ക്കിയ ഉത്തരവ് പ്രകാരമാണ് ഒ0 ഉയുടെ അധിക ചുമതല ഏറ്റെടുത്തത്. ഇരു എം.ഡി മാരും എടുത്ത തീരുമാനം രേഖാമൂലം അറിയിച്ചത് അംഗീകരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇത്തരം വര്‍ക്കിംഗ് അറേജ്മെന്റ് ഇതിനു മുമ്പും മറ്റു രണ്ട് ഉദ്യോഗസ്ഥരെ ചെയ്തിരുന്നു. ഞാന്‍ എം.ഡിയുടെ ചട്ടപ്രകാരമുള്ള ആവശ്യം നിഷേധിച്ചതോടെ ആദ്യം മലപ്പുറം മില്ലിലെ വര്‍ക്കിംഗ് അറേജ്മെന്റ് റദ്ദ് ചെയ്യുകയും എനിക്ക് കാരണം കാണിക്കല്‍ നോട്ടീസും. ഒരു അധിക പ്രതിഫലവും ഇല്ലാതെ എം.ഡിമാരുടെ തീരുമാനം അനുസരിച്ച് ഒരു ദിവസം മാത്രം മലപ്പുറം മില്ലില്‍ പോയതിനു മാല് കോ ടെക്സ് എം.ഡിയുടെ പക പോകലായുള്ള നോട്ടീസില്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടനെ തന്നെ ഞാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്കി. ഞാന്‍ ഡെപ്യൂട്ടി ഫിനാന്‍സ് കണ്ട്രോളര് തസ്തികയില്‍ മലപ്പുറം മില്ലില്‍ ജോയന്റ് ചെയ്തു എന്നത് അവാസ്ഥവമാണ്.ഒരു മറുപടിയോ തീരുമാനമോ ലാഭിക്കാത്തതിനാല് ഹൈകോടതിയില്‍ റിട്ട് പെറ്റീഷന് ഫയല്‍ ചെയ്യുകയും ംുര ിീ. 17096/ 2018 , 2842019 നു മാര്കോടെക്സ് എം.ഡി നല്ക്കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈകോടതി സ്റ്റേ ചെയ്തു. 10 മാസം സ്റ്റേ തുടര്‍ന്നു. മലപ്പുറം എം.ഡി പേര്‍സണല്‍ ആയി ഈ കേസ് അവസാനിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് അനുസരിച്ച് ഈ നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടാവില്ലെന്ന ഉറപ്പില്‍ അവരുടെ അഡ്വക്കറ്റ് എന്റെ അഡ്വ: മായി സംസാരിച്ച് ധാരണയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വാധത്തിനു പോവാതെ കേസ് അവസാനിപ്പിച്ചു. തുടര്‍ന്ന് വന്ന ഹൈകോടതി വിധി ഈ നോട്ടീസില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനു മുമ്പായി എന്റെ ഭാഗം കൂടി നേരില്‍ കേട്ട് രണ്ട് മാസത്തിനക്കം തീര്‍പ്പാക്കണം എന്നാണ്. കേസ് തള്ളി എന്നത് അവാസ്ഥവമാണ്. എന്നാല്‍ കേസിന്റെ വിധി പ്രകാരം 2 മാസം അവസാനിക്കുന്ന തിയതിയായി മെയ് 18നു എന്റെ പേരില്‍ തുടര്‍ നട പടി സ്വീകരിക്കുന്നതിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മെഡിക്കല്‍ ലീവ് തീരുന്ന ദിവസം ഹാജരാവാം എന്ന് അറിയിച്ചു. എന്നാല്‍ എം.ഡി അനുവദിക്കാതെ ഗാര്‍ഹിക അന്വേഷണത്തിനു തീരുമാനം എടുത്തു. ഇതിനുള്ള അധികാരം എം.ഡി കില്ല. സഹകരണ ചട്ടം പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കാണ്. ലീവ് അപേക്ഷയും മറ്റു എം.ഡി നടത്തുന്ന പീഡനം സംബന്ധിച്ച് ഞാന്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത കേസ് സഹകരണ അഡ്മിനിസ്ട്രേറ്റിവ് കോടതിയിലേക്ക് റഫര്‍ ചെയ്യുകയാണ് എന്നതാണ് വിധി.
എം.ഡി പത്രക്കുറിപ്പില്‍ എനിക്ക് എതിരെ ഉന്നയിച്ച മറ്റു എല്ലാ ആരോപണങ്ങളും അസത്യമാണ്. ആരോപണ വിധേയനായ മാല്‍കോടെക്സ് എം.ഡി ഇന്‍ ചാര്‍ജ് വ്യവസായ മന്ത്രി ഓഫീസില്‍ പോയി തയ്യാറാക്കി നല്ക്കിയ പത്ര കുറിപ്പ് അതെപടി അധിവേഗം യാതൊരു പ്രാഥമിക അന്വേഷണം നടത്താതെ ദേശാഭിമാനി പത്രം പുറത്തിറക്കിയത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതോടെ എം.ഡിയുടെ ഉന്നത ബന്ധം എത്ര ശക്തമാണ് എന്നതിനുള്ള തെളിവാണ് ഈ അധിവേഗ കുറിപ്പ്. ഇരു ഭാഗവും നേരില്‍ കേട്ട് ഒരു പ്രാഥമിക അന്വേഷണം നടത്തി നീതി നടപ്പിലാകേണ്ട വ്യവസായ വകുപ്പ് എം.ഡിയുടെ പക്ഷത്ത് മാത്രം നില്‍ക്കുന്നത് നിതിയുക്തമല്ല.
എം.ഡിയുടെ വലിയ സ്വാധീനത്താല്‍ എന്റെ ജീവന് തന്നെ ഏതു സമയവും ഇല്ലാതാക്കിയേക്കാം എന്ന ശക്തമായ ഭയം ഉണ്ട്. എന്റെ കുടുംബത്തെ വഴിയാതരമാക്കരുത് എന്നരു അപേക്ഷയുണ്ട്. ഉപജവനത്തിനായി മറ്റു സ്വകാര്യ സ്ഥാപനത്തില്‍ എവിടെയെങ്കിലും ഞാന്‍ ജോലി ചെയ്യു ക്കയാണെങ്കില് തടസ്സപ്പെടുത്തരുതെന്ന് സര്‍ക്കാരിനോട് കേണു അപേക്ഷിക്കുന്നു. ഇനിയും പീഡനം തുടര്‍ന്നാല്‍ ഈ ലോകത്തിനോട് ….
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]