പറവണ്ണയില്‍ ലീഗുകാരുടെ ഓട്ടോറിക്ഷയും ബൈക്കുകളും കത്തിച്ചു
തിരുര്‍: പറവണ്ണയില്‍ ലീഗുകാരുടെ ഓട്ടോറിക്ഷയും ബൈക്കുകളും കത്തിച്ചു, പറവണ്ണ പുത്തങ്ങാടിയില്‍ ആണ് ലീഗ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അഗ്നിക്കിരയായത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് അക്രമ പരമ്പര അരങ്ങേറിയത്. മുസ്‌ലിം ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ചേക്കമാടത്ത് അബൂബക്കറിന്റെ ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു. ആക്ടീവ സ്‌കൂട്ടറിനും തീയിട്ടു. ലീഗ് പ്രവര്‍ത്തകരായ കുട്ടാത്ത് ഫാറൂഖ്, അജാസ് എന്നിവരുടെ ബൈക്കുകള്‍ ഭാഗികമായി കത്തി നശിച്ചു. കുട്ടാത്ത് ഫാറൂഖിന്റെയും പുത്തന്‍പുരയില്‍ ഷാജഹാന്റെയും ഓട്ടോറിക്ഷകള്‍ കത്തിക്കാനും ശ്രമം നടന്നതായി സൂചനയുണ്ട് .
പുലര്‍ച്ചെ രണ്ടരയോടെയെത്തിയ അക്രമികള്‍ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു എന്ന് കരുതുന്നു . തിരൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് സഥലത്തെത്തി പരിശോധിച്ചു. വിരലടയള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മുസ് ലിം ലീഗ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. പറവണ്ണയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടക്കമുള്ള നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിരുന്നു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]